സർക്കാർ പ്രതിരോധം പാളി,ഇടുക്കിയിൽ വന്യജീവി ആക്രമണങ്ങൾ പെരുകുന്നു ആർ ആർ ടി നിർജ്ജീവം മൂന്നാറിലും നേര്യമംഗലത്തും കാട്ടാനകൂട്ടം

വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല , മണിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം . 30 ലധികം തവണയാണ് കാട്ടാനക്കൂട്ടം മൂന്നാറിലെ വിവിധപ്രദേശങ്ങളിൽ ഇറങ്ങി ആക്രമണങ്ങൾ നടത്തിയത് . പടയപ്പാ തമിഴ്നാട് സർക്കാർ വക ബസടക്കം അക്രമിച്ചിട്ടും ആർ ആർ ടി സംഘം തിരിഞ്ഞുനോക്കിയിട്ടില്ല തലമുടിനാരിഴക്കാണ് വൻദുരന്തം ഒഴുവായത്

0

ഇടുക്കി |മൂന്നാറിലും നേര്യമംഗലത്തും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തി ആളുകളെ കൊലപെടുലുത്തിയ ശേഷവും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ചെറുക്കാതെ വനം വകുപ്പ് . മൂന്നാറിൽ കാട്ടാന മണിയെന്ന ഓട്ടോ തൊഴിലാളിയെ കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സർക്കാർ പ്രദേശത്ത് ആർ ആർ ടി സംഘത്തെ നിയോഗമെന്നു അറിയിച്ചിരുന്നുവെങ്കിലും .വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല , മണിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം . 30 ലധികം തവണയാണ് കാട്ടാനക്കൂട്ടം മൂന്നാറിലെ വിവിധപ്രദേശങ്ങളിൽ ഇറങ്ങി ആക്രമണങ്ങൾ നടത്തിയത് . പടയപ്പാ തമിഴ്നാട് സർക്കാർ വക ബസടക്കം അക്രമിച്ചിട്ടും ആർ ആർ ടി സംഘം തിരിഞ്ഞുനോക്കിയിട്ടില്ല തലമുടിനാരിഴക്കാണ് വൻദുരന്തം ഒഴുവായത്. പടയപ്പാ നിരവധി തവണ ഓട്ടോറിക്ഷകൾ ആക്രമിച്ചിരുന്നു . പ്രദേശത്തെ ആളുകൾക്ക് രാപകൽ വ്യത്യാസമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് .

മൂന്നാറിൽ തേയില മേഖലയിൽ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളെയാണ് കാട്ടാന ശല്യം കൂടുതൽ ബാധിച്ചിട്ടുള്ളത് . പകൽ ലയങ്ങളിൽ കുട്ടികളെ തനിച്ചാക്കിമാതാപിതാക്കൾ
ജോലിക്ക് പോകുമ്പോൾ കാട്ടാനകൾ ലയങ്ങൾക്ക് സമീപം എത്തുന്നത് ആക്രമണങ്ങൾ നടത്തുന്നതും പതിവാണ് , കുട്ടികളെ തനിച്ചക്കി ജോലിക്കുപോകുന്ന മാതാപിതാക്കൾ ആദിയോടെയാണ് ഓരോദിവസവും ജോലിക്ക് പോകുന്നത് .ലയങ്ങൾക്ക് നേരെ ഏതുസമയത്തു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണങ്ങൾ ഉണ്ടാകുമെന്നു തൊഴിലാളികൾ ഭയക്കുന്നു .എല്ലാദിവസവും കാട്ടാനകൾ ലയങ്ങൾക്ക് സമീപം എത്തുന്നതായി തൊഴിലാളികൾ നാട്ടു വളർത്തിയ കൃഷികൾ എല്ലാം നശിപ്പിച്ചതായും .തൊഴിലാളികൾ പറയുന്നു .

ഇന്നലെ മൂന്നാറിലെ സെവൻ മല പാർവതിമല ഡിവിഷനിലാണ് കാട്ടാന കൂട്ടത്തോടെ എത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളെല്ലാം കാട്ടാനയെ കണ്ട് പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ നാട്ടുകാർ കട്ട കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന എത്തി. നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും നാട്ടുകാർ കടുത്ത പരിഭ്രാന്തിയിലാണ്.ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയ കാട്ടാനയെ നാട്ടുകാർ തന്നെയാണ് പാട്ട കൊട്ടിയും ഒച്ചവെച്ചും തുരത്തിയത്. ഇതിനുശേഷമാണ് തോട്ടം തൊഴിലാളികൾ ജോലിക്കും കുട്ടികൾ സ്കൂളിലേക്കും പോയത്.

നേര്യമംഗലം കാഞ്ഞിരവേലിയിലും വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ഏക്കറോളം കൃഷിയാണ് നശിപ്പിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ വീടിനു സമീപത്താണ് വീണ്ടും കാട്ടാന എത്തിയത്. ഇന്ദിരയുടെ മരണത്തിനുശേഷം പ്രദേശത്ത് 24 മണിക്കൂറും ആർ ആർ ടി സംഘത്തിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ഇത് നടപ്പിലായിട്ടില്ല. പ്രതിരോധ മാർഗങ്ങൾ പ്രഖ്യാപനം മാത്രമാകുകയാണെന്ന് ആരോപിച്ച് ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരവേലിയിലെ നാട്ടുകാർ.ഇന്ദരയുടെ മരണത്തിന് അഞ്ചുദിവസം മുമ്പ് എത്തിയ കാട്ടാനകൂട്ടമാണ് ഇന്ദിരയെ കൊലപ്പെടുത്തിയത് .

You might also like

-