സ്വർണ്ണക്കടത്ത് കേസ് കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം വിജ്ഞാപനമിറക്കി സർക്കാർ

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്‍റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി.

0

തിരുവനന്തപുരം: തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡിഷ്യൽ അന്വേഷണത്തിൽ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി കണ്ടാണ് റിട്ട. ജസ്റ്റിസ് വി കെ മോഹനനെ സർക്കാർ വിഷയം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി. ആറു മാസമാണ് കമ്മീഷൻറെ കാലാവധി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത് .

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രഏജൻസികളെ
ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയ്യാറല്ല വ്യകത്മാക്കികൊണ്ടാണ് വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത് . തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്‍റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹൻ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നെങ്കിൽ ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്‍റെ മുന്നിലുണ്ട്.

ആറു മാസമാണ് കമ്മീഷന്‍റെ കാലാവധി. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സ്വീകരിച്ച ആ നിലപാട് ജനങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളുടെ നടപടിയെ സംശയത്തിന്‍റെ നിഴലിലാക്കാൻ ഇത് സഹായിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.അതേസമയം കേന്ദ്ര ഏജൻസികൾ ക്കെതിരെ പോലീസ് എടുത്ത എഫ് ഐ ആർ കോടതി റദ്ദുചെയ്തിരുന്നു

 

 

 

You might also like

-