കോവിഡ് 19 അമേരിക്കയിലെ കാലിഫോർണിയയിൽ ജനങ്ങൾ വീട്ടു തടങ്കലിൽ
24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്
കാലിഫോർണിയ :ജനങ്ങള്‍ ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് അമേരിക്കയിലെകാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് നടപടി.അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 21ശതമാനത്തിന്റെ വര്‍ധനവാണിത്. എല്ലാ നാല് ദിവസം കൂടും തോറും കാലിഫോര്‍ണിയയുടെ പലഭാഗങ്ങളിലും നാലിരട്ടിയോളം കോവിഡ് 19 രോഗം പകരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
നിലവിലെ നിരക്കില്‍ രോഗം പകരുകയാണെങ്കില്‍ എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് കാലിഫോര്‍ണിയയില്‍ കടുത്ത നടപടിയെടുത്തിരിക്കുന്നത്. കേരളത്തേക്കാള്‍ ജനസംഖ്യയുള്ള അമേരിക്കന്‍ സംസ്ഥാനമാണ് 3.96 കോടി ജനങ്ങളുള്ള കാലിഫോര്‍ണിയ.