പ്രാകൃത നടപടിയുമായി ഗവർണ്ണർ “കടക്ക് പുറത്ത്” കൈരളിക്കും മീഡിയ വണ്ണിനും വിലക്ക്
തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ ആരോപിച്ചു.
കൊച്ചി |കൈരളിക്കും മീഡിയ വണ്ണിനും പ്രാകൃത മാധ്യമ വിലക്കേർപ്പെടുത്തി കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി .
അതേസമയം, വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ ആരോപിച്ചു.
മേയറുടെ കത്തിലടക്കം സർക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവർ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകൾ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സർക്കാർ ലക്ഷങ്ങൾ മുടക്കുന്നെന്നും ഗവർണർ പറഞ്ഞു