എസ്എഫ്‌ഐയുടെ വെല്ലുവിളി അവഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത്

യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി.

0

മലപ്പുറം | ക്യാമ്പസുകൾക്ക് ഉള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ് എഫ് എഐയുടെ വെല്ലുവിളി അവഗണിച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചു.പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി.

കനത്ത പൊലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചത്. ജില്ലക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പൊലീസിനെ നേരിട്ടത്.ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ ആവര്‍ത്തിച്ചു. എന്നാല്‍ കനത്ത പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സര്‍വകലാശാലയിലേക്കുള്ള വഴിയിലൊന്നും പ്രതിഷേധം ഉണ്ടായിരുന്നില്ല.

ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷമുണ്ടായി. വൈകുന്നേരം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവർണ്ണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ വൈകിട്ട് കറുത്ത ബാനറുയർത്തി. ‘സംഘി ഗവർണ്ണർ തിരിച്ച് പോവുക’എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്.

You might also like

-