കശ്മീരിൽ സർക്കാർ സ്ക്കൂൾ ഭീകരർ പെട്രോൾ ബോംബ് എറിഞ്ഞ് കത്തിച്ചു

മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത് . ദിവസങ്ങൾക്ക് മുമ്പ്, പുൽവാമയിലെ ഒരു സ്കൂളിന് പുറത്ത് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയിരുന്നു .

0

ശ്രീനഗർ ; കശ്മീരിൽ നാളെ ബോർഡ് പരീക്ഷ നടക്കാനിരുന്ന സർക്കാർ സ്ക്കൂൾ ഭീകരർ പെട്രോൾ ബോംബ് എറിഞ്ഞ് കത്തിച്ചു . തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കുംഡ്ലാൻ ഗ്രാമത്തിലെ സ്ക്കൂളാണ് കത്തിച്ചത് . സ്കൂളിൽ ശനിയാഴ്ച വിദ്യാർത്ഥികൾക്കായി ബോർഡ് പരീക്ഷ നടത്തേണ്ടതാണ് മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത് . ദിവസങ്ങൾക്ക് മുമ്പ്, പുൽവാമയിലെ ഒരു സ്കൂളിന് പുറത്ത് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയിരുന്നു . ബോർഡ് പരീക്ഷയ്ക്കായി എത്തിയ അഞ്ചു വിദ്യാർത്ഥികളാണ് ഈ സമയത്ത് സ്‌കൂളിനുള്ളിൽ കുടുങ്ങിയത് .

ബുധനാഴ്ച ഇവിടെ നടന്ന പന്ത്രണ്ടാം ക്ലാസ് ഹയർ സെക്കൻഡറിയുടെ പരീക്ഷയിൽ കശ്മീർ ഡിവിഷനിലെ 48,000 കുട്ടികളാണ് പങ്കെടുത്തത് . കശ്മീരും , ജമ്മുവും കേന്ദ്രഭരണ പ്രദേശമായി നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം നടക്കുന്നത് .

You might also like

-