സീറോ ബഫര്‍സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും സർക്കാർ പ്രസിദ്ധീകരിച്ചു.
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്.ഏതൊക്കെ സ്ഥലങ്ങളും വാര്‍ഡുകളും പഞ്ചായത്തുകളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നകാര്യം കൃത്യമായി മനസിലാക്കുന്നതിനാണ് ഭൂപടം പുറത്തുവിട്ടിട്ടുള്ളത്
തിരുവനന്തപുരം | 2021 ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും വനംവകുപ്പ് പ്രസിദ്ധീകരിച്ചു. 22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളത്. പിആര്‍ഡിയുടേത് അടക്കമുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭിക്കും. ജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനുള്ള അപേക്ഷാഫോമും വെബ് സൈറ്റിലുണ്ട്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്.ഏതൊക്കെ സ്ഥലങ്ങളും വാര്‍ഡുകളും പഞ്ചായത്തുകളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നകാര്യം കൃത്യമായി മനസിലാക്കുന്നതിനാണ് ഭൂപടം പുറത്തുവിട്ടിട്ടുള്ളത് . ബഫര്‍സോണ്‍ വിഷയത്തില്‍ ബുധനാഴ്ച മൂന്ന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭൂപടവും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സംവിധാനവും ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് അവിടെ പരാതികള്‍ അറിയിക്കാം. അതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.നിലവില്‍ നടത്തിയിട്ടുള്ള ഉപഗ്രഹ സര്‍വെ സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ അറിയിക്കാനാണ് അവസരം. എന്നാല്‍ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടിലും ഭൂപടത്തിലും കാര്യങ്ങള്‍ വ്യക്തമാകില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
ബഫർ സോണിൽ ഇത്രയേറെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടെന്നു കോടതിയെ അറിയിക്കാൻ ആണ് ശ്രമം എന്നാണ് സർക്കാർ വിശദീകരണം. മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു.ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് .വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം ഉണ്ട്
ബഫർ സോണിൽ വിവരങ്ങൾ ഉൾപെടുത്താൻ എന്തുചെയ്യണം
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരം. റിപ്പോർട്ടിൻ്റെ സംക്ഷിപ്തവും വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫോർമ പൂരിപ്പിച്ച് ഡിസംബർ 23നകം eszexpertcommittee@gmail.com ലേക്ക് അയയ്ക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക