ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ അനുവദിച്ച് സർക്കാർ ഉത്തരവ് .

ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് വൻ വിവാദങ്ങൾക്ക് പിന്നാലെ. സർക്കർ പിൻവലിക്കുകയുണ്ടായി .മൂന്നുദിവസം യാത്ര അനുവാദം നൽകിയിട്ടുണ്ട് . ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു

പത്തനംതിട്ട| ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു.14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ കിട്ടിയത് അഞ്ഞൂറ് ദിവസത്തെ പരോൾ. ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് വൻ വിവാദങ്ങൾക്ക് പിന്നാലെ. സർക്കർ പിൻവലിക്കുകയുണ്ടായി .മൂന്നുദിവസം യാത്ര അനുവാദം നൽകിയിട്ടുണ്ട് . ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫജയിൽ വകുപ്പ് തീരുമാനം എടുത്തത് .

അതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്. സഹതടവുകാരിയെ മർദിച്ചതിനെ തുടർന്നാണ് ഷെറിനെതിരെ കേസ് എടുത്തത്. കണ്ണൂർ വനിതാ ജയിലിൽ വെച്ചായിരുന്നു സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നായിരുന്നു കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു
സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം.2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേർന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.

You might also like

-