കോണ്‍ഗ്രസ്മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക് ?

ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് ബിജെപിയിലെത്തുമെന്ന് സൂചന. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വഷളായതോടെയാണ് സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ പുതിയ നീക്കവുമായി ബിജെപി മുന്നോട്ടുപോകുന്നത്. പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താനാകാതെ കുഴയുകയാണ് ബിജെപി. ഇതോടെയാണ് ദിഗംബര്‍ കാമത്തിനെ ചാക്കിട്ടുപിടിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്

0

ഡൽഹി /പനാജി :അടുത്ത കാലത്ത് കോണ്‍ഗ്രസിന്റെ ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് ബിജെപിയിലെത്തുമെന്ന് സൂചന. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വഷളായതോടെയാണ് സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ പുതിയ നീക്കവുമായി ബിജെപി മുന്നോട്ടുപോകുന്നത്. പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താനാകാതെ കുഴയുകയാണ് ബിജെപി. ഇതോടെയാണ് ദിഗംബര്‍ കാമത്തിനെ ചാക്കിട്ടുപിടിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കാമത്ത് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. 200712 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്നു കാമത്ത്. കാമത്തിന്റെ ബിജെപി പ്രവേശനം എംഎല്‍എമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു. എന്നാല്‍ കാമത്ത് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.

ശനിയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ബിജെപി നേതൃനിരയിലെ രണ്ടാമനായിരുന്ന കാമത്ത് 2005 ലാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2007-12 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയുമായി

അടുത്ത കാലത്ത് കോണ്‍ഗ്രസിന്റെ ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്. കൂടാതെ 112 മുന്‍ എംപിമാരും, 126 മുന്‍ എംഎല്‍എമാരും, എണ്‍പതിലേറെ നിലവിലെ എംഎല്‍എമാരും, 12 പിസിസി അധ്യക്ഷന്മാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.

എന്നാല്‍ കാമത്തിന്റെ പേര് വച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും കാമത്ത് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പ്രതികരിച്ചു. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ആലോചന ബിജെപിക്കുള്ളില്‍ നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാക്കാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

You might also like

-