“നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണം ” എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

എൻ എൻ കൃഷ്ണദാസിന്‍റെ പരാമർശം സിപഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തള്ളി. കൃഷ്ണദാസിന്റേത് പാർട്ടിയുടെ നിലപാടല്ലെന്നായിരുന്നു സുരേഷ് ബാബുപറഞ്ഞു . "കൃഷ്ണദാസിൻ്റെ വിമർശനത്തിന് ഇടയാക്കിയത് മാധ്യമങ്ങളാണ്.

പാലക്കാട്| മാധ്യമപ്രവർത്തകർക്കെതിരായ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണം ‘നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾക്ക് തന്നെ കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണിത്’, എന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ശക്തമായ വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എൻ എൻ കൃഷ്ണദാസിന്‍റെ പരാമർശം സിപഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തള്ളി. കൃഷ്ണദാസിന്റേത് പാർട്ടിയുടെ നിലപാടല്ലെന്നായിരുന്നു സുരേഷ് ബാബുപറഞ്ഞു . “കൃഷ്ണദാസിൻ്റെ വിമർശനത്തിന് ഇടയാക്കിയത് മാധ്യമങ്ങളാണ്. മാധ്യമങ്ങളോട് പാർട്ടിക്ക് എതിർപ്പില്ല. മാധ്യമങ്ങൾക്ക് മാത്രമല്ല വേദനിക്കുകയെന്ന് പറഞ്ഞ സുരേഷ് ബാബു ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഓർക്കണമെന്നും കൂട്ടിച്ചേർത്തു. ‘ഞങ്ങളും മനുഷ്യരാണ്. മാധ്യമങ്ങൾ ഉണ്ടാക്കിയ കുഴപ്പത്തിനുള്ള മറുപടിയാണ് കൃഷ്ണദാസ് പറഞ്ഞത്. കൃഷ്ണദാസ് പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലിയാണ്. എന്നാൽ പറഞ്ഞ വാക്കുകളോട് പാർട്ടിക്ക് യോജിപ്പില്ല”, ഇ എൻ സുരേഷ് ബാബു പറഞ്ഞു.

അതേസമയം, മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത എൻ എൻ കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻപ്രതികരിച്ചു. സാക്ഷര കേരളത്തിന് നിരക്കാത്ത രീതിയിൽ മുതിർന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലർന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കൃഷ്ണദാസ് തയ്യാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സിപിഐഎം നേതാവ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. ‘സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”, എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിച്ചതോടെ പരാമർശം ആവർത്തിച്ചിരുന്നു. ഇനിയും പറയും എന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞത്.സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൺവെൻഷനിൽ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

You might also like

-