നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത്, കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന
തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്‌സിൽ എത്തിച്ച ബാഗുകളാണ് പരിശോധിച്ചത്. കേന്ദ്രസർക്കാർ അനുമതിയോടെയായിരുന്നു കസ്റ്റംസിന്റെ പരിശോധന.
തിരുവനന്തപുരം :മുൻ കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന. ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് ഫോണുകളും രണ്ട് പെൻഡ്രൈവും കണ്ടെത്തിയതായാണ് വിവരം.തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്‌സിൽ എത്തിച്ച ബാഗുകളാണ് പരിശോധിച്ചത്. കേന്ദ്രസർക്കാർ അനുമതിയോടെയായിരുന്നു കസ്റ്റംസിന്റെ പരിശോധന. ജമാൽ അൽ സാബിയും സ്വർണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് യുഎഇയിലേക്ക് മടങ്ങിയ ജമാൽ അൽ സാബി പിന്നീട് കോൺസുലേറ്റിൽ തിരികെയെത്തിയിരുന്നില്ല. 2020 ഏപ്രിലിലാണ് അൽ സാബി യുഎയിലേക്ക് പോയത്.