സ്വർണക്കടത്ത് കേസിൽ അഞ്ച് പേർകൂടി എൻഐഎ പ്രതി പട്ടികയിൽ
സ്വർണക്കടത്ത് കേസിൽ ആകെ പ്രതികളുടെ എണ്ണം 35 ആയി
തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. നാലു പ്രതികൾ വിദേശത്തുള്ളവരാണ് . ഇതോടെ സ്വർണക്കടത്ത് കേസിൽ ആകെ പ്രതികളുടെ എണ്ണം 35 ആയി.വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേര്‍ത്തത്. ശേഷിക്കുന്ന അഞ്ചാമത്തെയാള്‍ മലപ്പുറം സ്വദേസി മുഹമ്മദ് അഫ്സലാണ്. ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ഇപ്പോള്‍ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യുകയും ചെയ്യുകയാണ്.
അതേസമയം യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്‍റ് ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയംഅറിയിച്ചു . ഖാലിദിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ കറൻസി കടത്ത് കേസിൽ ഖാലിദിനെ പ്രതിയാക്കാൻ കസ്റ്റംസ് അനുമതി തേടിയിരുന്നു. ഖാലിദിന് നയതന്ത്ര പരിരക്ഷില്ലെന്ന എം.ഇ.എയുടെ കത്ത് കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.