സ്വപ്‍ന സുരേഷിനെതിരെ സംസ്ഥാന പോലീസ് കേസെടുത്തു,എൻ ഐ എ വിവരങ്ങൾ യു.എ.ഇക്ക് കൈമാറി
ഐ.ടി വകുപ്പ് നൽകിയ പരാതിയിൽ തിരുവനന്തപുരം കൻറോൺമെന്റ് പൊലീസാണ് കേസെടുത്തത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ ഐ എ പ്രതിചേർത്ത സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു. ഐ.ടി വകുപ്പ് നൽകിയ പരാതിയിൽ തിരുവനന്തപുരം കൻറോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.
അതേസമയം സ്വർണക്കടത്തു കേസിൽ എൻ.ഐ.എയുടെ അന്വേഷണ വിവരങ്ങള്‍ യു.എ.ഇക്ക് കൈമാറിയതായി സൂചന. പ്രതികളിൽ ഒരാളായി വിലയിരുത്തുന്ന ഫൈസൽ ഫരീദ് യു.എ.ഇയുടെ വ്യാജ സീലും ലെറ്റർഹെഡും നിർമിച്ചതായ പരാതിയും എൻ.ഐ.എ ഉന്നയിച്ചിട്ടുണ്ട്. പത്തു വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സ്വര്‍ണകടത്ത് കേസില്‍ യു.എ.ഇയുടെ അന്വേഷണവും ഊർജിതമാണ്
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതിയിൽ നിന്നും കസ്റ്റഡിയിൽവാങ്ങിയ ഏജൻസി പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത തെളിവുകൾ ശേഖരിക്കും . പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എൻ.ഐ.എ വ്യക്തമാക്കി.സ്വർണക്കടത്തിനായി ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി.