സ്വര്‍ണക്കടത്ത് ജ്വല്ലറിക്കായല്ല; ഭീകര പ്രവര്‍ത്തനത്തിനിന്നു എന്‍ഐഎ

:സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

0

കൊച്ചി :സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് എന്‍ഐഎ കോടതി കസ്റ്റഡിയിൽവിട്ടത്.  സ്വര്‍ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്കു വേണ്ടിയല്ലെന്ന് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. കടത്ത് ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും എന്‍.ഐ.എ കോടതിയിയെ അറിയിച്ചു.

പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി.  കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.

അതിനിടെ കേസിലെ പ്രതി ഫാസില്‍ ഫരീദിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും. ഇതിനായി അന്വേഷണസംഘം എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. എഫ്.ഐ.ആറിലെ ഫാസിലിന്റെ വിലാസം തെറ്റാണെന്നും തിരുത്താന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഫൈസൽ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍.ഐ.എ. നേരത്തെ കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു എന്‍.ഐ.എ കോടതിയെ അറിയിച്ചത്.

 

You might also like

-