എൻഫോഴ്സ്മെന്റ് കസ്റ്റഡി ,സ്വര്‍ണ്ണക്കടത്ത് കേസ്പ്രതികളെ കോടതിയിൽ ഹാജരാക്കും

രാവിലെ 11 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരെ കൊണ്ടുവരിക.

0

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു മൂവരും. രാവിലെ 11 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരെ കൊണ്ടുവരിക. സ്വർണ്ണക്കടത്തിന്‍റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് തുടങ്ങും.മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും.

സ്വപ്ന സ്വർണ്ണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിക്കുന്നത്. കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുൻപ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മീഷൻ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വർദ്ധിക്കുകയാണ്.

You might also like

-