എം ശിവശങ്കറിനെ എൻ.ഐ.എ കൊച്ചിയിൽ ചോദ്യം ചെയ്യും
സ്വർണക്കടത്തു കേസിൽ സ്വപ്‍ന ഉൾപ്പെടെ മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക
തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കർ ഇന്ന് കൊച്ചിയി ലേത്തും കൂടുതൽ കാര്യങ്ങൾ ചോദിച്ചാലറിയാൻ എന്ന് കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ എത്തിച്ചേരാൻ ശിവശങ്കറിനോട് അവശ്യ പെട്ടിരുന്നു
കഴിഞ്ഞ ദിവസ്സം അഞ്ച് മണിക്കൂർ എൻ.ഐ.എ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു . സ്വർണക്കടത്തു കേസിൽ സ്വപ്‍ന ഉൾപ്പെടെ മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മിൽ മണിക്കൂറുകൾ നീണ്ട ഫോൺ വിളിയിലും എൻ.ഐ.എക്ക് സംശയമുണ്ട്.
കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍ നടക്കുക. സെക്രട്ടറിയേറ്റിലെ സിസി ടി വി യിൽ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും.
തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലെങ്കിലും അഭിഭാഷകനെ നേരിട്ട് കാണേണ്ടതിനാൽ ഇന്ന് തന്നെ ശിവശങ്കർ കൊച്ചിയിലെത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഒടുവിൽ സംസ്ഥാനത്തെ തന്നെ മുതിർന്ന ഐ.എ.എസ് ഓഫീസറായ ശിവശങ്കറിന് എതിരെ വ്യക്തമായ മൊഴികളും തെളിവുകളും ഉണ്ടെങ്കിൽ മാത്രമെ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് എൻ.ഐ.എ നീങ്ങുകയുള്ളു.