സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിത്തിയെന്നു അന്വേഷണ സംഘം ശിവശങ്കരൻ പ്രോസിക്യുട്ട് ചെയ്യാൻ അനുമതിതേടി

ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് പലതും സംഘത്തിന് വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ്

0

2019 ജൂലൈ മുതൾ സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിത്തിയെന്നു അന്വേഷണ സംഘം . ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് പലതും സംഘത്തിന് വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ്.സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഐഎയുടെയും കസ്റ്റംസിന്‍റെയും റെയ്ഡ് ഇന്നും തുടരും. സരിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതായാണ് നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ
അതേസമയം സ്വ ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് വിലയിരുത്തൽ. സാങ്കേതിക, സാഹചര്യ തെളിവുകൾ എൻഐഎക്ക് ലഭിച്ചതായാണ് വിവരം.

സ്വർണക്കടത്ത് കേസിൽ പ്രതിയായ സരിത്തിന്റെ മൊഴിയിൽ എം ശിവശങ്കരനുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടിയത്.

സ്വർണം കടത്തിയ ദിവസങ്ങളിൽ പ്രതികളും ശിവശങ്കരനും ഫോണിൽ ബന്ധപ്പെട്ടു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. തിരുവനന്തപുരത്തെ പരിശോധനയിൽ പല ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും തെളിവുകൾ കണ്ടെടുത്തു. പലരും സ്വർണക്കടത്ത് പ്രതികളുടെ ആതിഥ്യം സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ കോൾ വിവരങ്ങൾ, വിദേശ യാത്രാ രേഖകൾ എന്നിവ പരിശോധിക്കുന്നു.അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനിതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് സ്വപ്നയെപോലെ വാജ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാ‍‌ഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

-