ഒളിവിൽ പോയ സ്വപ്‍ന സുരേഷിനെ കസ്റ്റംസിന് കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല ..ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ എന്തുകൊണ്ട് പോലീസ് സഹായം തേടുന്നില്ല ?

കസ്റ്റംസ് ആക്ട് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളിൽ അവർ ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്നും ഡിജിപി പറഞ്ഞു

0

കൊച്ചി: വിവാദമായ സ്വർണക്കടത്തു കേസിൽ കേസെടുത്ത് ഒരാഴ്ചയാകുമ്പോഴും സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ല. കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നാണ് കേരള പോലീസിൻ്റെ നിലപാട്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു നൽകണം എന്ന് മാത്രമാണ് പോലീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അത് കസ്റ്റംസിന് കൈമാറിയതായി ഡി.ജി.പി ലോക് നാഥ് .

കസ്റ്റംസ് ആക്ട് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളിൽ അവർ ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്നും ഡിജിപി പറഞ്ഞു.സ്വപ്നയും സന്ദീപും ഒളിവിൽ പോയി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റംസ് എന്തുകൊണ്ടാണ് പോലീസിൻ്റെ സഹായം തേടാത്തത് എന്ന ചോദ്യം ഉയരുന്നു. ഒളിവിൽ ഇരുന്നു കൊണ്ടു തന്നെ സ്വപ്ന കൊച്ചിയിലെ അഭിഭാഷകനെ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പോലീസിന് എളുപ്പത്തിൽ കഴിയുമെന്ന് അറിയാമെങ്കിലും ആ വഴി തേടേണ്ടതില്ലെന്നാണ് കസ്റ്റംസിൻ്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും തീരുമാനം

അതേസമയം ഒളിവിൽ കഴിയുന്ന പ്രതികളെ കാണാമറയത്ത് നിർത്തി
രാഷ്രിയ വിവാദ കൊടുമ്പിരികൊള്ളിക്കാൻ കേന്ദ്ര സർക്കാർ ഈ സംഭവത്തെ ഉപയോഗിക്കുന്നതുകൊണ്ടാണ് പ്രതികളെ പിടികൂടാത്തതെന്നു ആരോപണമുണ്ട് . വലിയ പ്രമാദമായ കേസ്സുകളിൽ മണിക്കൂറുകൾക്കിടയിൽ പ്രതികളെ പിടിച്ച ചരിത്രമുള്ള കേരളാ പൊലീസിന് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുക എളുപ്പമാണ് .എന്നാൽ ഇക്കാര്യത്തിൽ കേരളാ പോലീസിന്റെ സഹായം തേടാതെ കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കം . രാഷ്ട്രീയ വിവാദത്തിനോ അല്ലങ്കിൽ പ്രതികൾക്ക് രക്ഷപെടാനുള്ള അവസരമൊരുക്കാലോ തെളിവ് നശിപ്പതികാനുള്ള നീക്കമോ ആണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് .

അതേസമയം പോലീസിൻ്റെ കൈയ്യിൽ പ്രതി എത്തിയാൽ അത് അന്വേഷണ ഗതിയെത്തന്നെ മാറ്റിമറിക്കുമെന്നും അവർ കരുതുന്നു. ഭരണതലത്തിലെ സ്വാധീനത്തിൻ്റെ പിൻബലത്തിലാണ് പ്രതികൾ ഇത്രയധികം സ്വർണ്ണം സംസ്ഥാനത്തേക്ക് എത്തിച്ചതെന്നും അവർ കരുതുന്നു. എൻ. ഐ.യുടെ സഹായത്താൽ സ്വപനയെയും സന്ദീപിനെയും പിടികൂടാനാണ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്‍റെയും സന്ദീപിന്‍റെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. നേരത്തേ ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് 30 കിലോയോളം സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസിനൊപ്പം ദേശീയ സുരക്ഷാ ഏജന്‍സിയുടെ കൈകളിലേക്ക് കൂടി എത്തിയതോടെ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ എന്‍.ഐ.എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫിസിലെത്തി കേസിന്‍റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെകുറിച്ച് കസ്റ്റംസ് ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം കൈമാറി.

You might also like

-