കസ്റ്റംസിന് തിരിച്ചടി സ്വർണക്കടത്ത് പോലീസിന്റെ പക്കൽ ഒരു മാസത്തെ ദൃശങ്ങൾ മാത്രം
രു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കാറുള്ളതെന്നാണ് പൊലീസിന്‍റെ വിശദീകരണം.കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് പൊലീസ്. മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കാറുള്ളതെന്നാണ് പൊലീസിന്‍റെ വിശദീകരണം.കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഘടിത കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. നിലവിൽ കേന്ദ്ര ഏജൻസിയായ കസ്റ്റംസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.കേന്ദ്ര ഏജൻസികൾക്കായി കെ. രാംകുമാർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ എന്നിവർ ഹാജരാകും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നും വാദമുയർത്താനാണ് കസ്റ്റംസിന്റെ തീരുമാനം. കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റംസിനോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്‌നാ സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്