സ്വര്ണക്കടത്തുകേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം

കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ ശിവശങ്കറിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് റസിയുണ്ണി എന്നൊരു സ്ത്രീയുമായി ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു

0

കൊച്ചി :സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ് വാദം നടക്കുക. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതി അറിയിച്ചിരുന്നു. എന്നാല്‍ എന്നാല്‍ ഗുരുതര രോഗങ്ങള്‍ ഉള്ളതടക്കം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എം ശിവ ശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസി ഉണ്ണിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയിരുന്നു. ഇവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളാണെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ ശിവശങ്കറിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് റസിയുണ്ണി എന്നൊരു സ്ത്രീയുമായി ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും കൂടുതല്‍ വിവരങ്ങളും ഇവരുമായി ദിനംപ്രതി ശിവശങ്കര്‍ ചര്‍ച്ച ചെയ്തിരുന്നു. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അഴിമതിയെക്കുറിച്ച് ഇരുവരും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റസി ഉണ്ണിയെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിസി ഉണ്ണിക്ക് പങ്കുണ്ടോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

You might also like

-