സ്വർണക്കടത്തു കേസിൽ എം എൽ എ ക്ക് പങ്കെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി
നേരത്തെ സ്വർണ്ണക്കടത്തിന് ആരൊക്കെയാണ് സഹായിച്ചിരുന്നതെന്നും ആരുമായെല്ലാമാണ് ബന്ധമുണ്ടായിരുന്നതെന്നും കസ്റ്റംസിനോട് വെളിപ്പെടുത്തിയ കൂട്ടത്തിൽ സന്ദീപ് ഈ എംഎൽഎയുടെ പേരും പരാമർശിച്ചിരുന്നു
തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ ഒരു എം.എല്‍.എക്ക് പങ്കുണ്ടെന്ന് കസ്റ്റംസിന്‍റെ രഹസ്യ റിപ്പോര്‍ട്ട്. കെ. ടി റമീസിനും എം.എല്‍.എക്കും അടുത്തബന്ധമെന്ന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴി.മുഖ്യപ്രതി കെടി റമീസ് ഒരു എംഎൽഎയുടെ അടുത്ത ആളെന്ന് സന്ദീപിന്റെ ഭാര്യ നൽകിയ മൊഴി അടങ്ങിയ രഹസ്യ റിപ്പോർട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു. സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും എംഎൽഎയുടേയും പേരുണ്ടായരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു എംഎൽഎയുടെ ഇടപെടലെന്നുമാണ് സൌമ്യയുടെ മൊഴി.ഇക്കാര്യം രഹസ്യ റിപ്പോർട്ടായാണ് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചത്. നേരത്തെ സ്വർണ്ണക്കടത്തിന് ആരൊക്കെയാണ് സഹായിച്ചിരുന്നതെന്നും ആരുമായെല്ലാമാണ് ബന്ധമുണ്ടായിരുന്നതെന്നും കസ്റ്റംസിനോട് വെളിപ്പെടുത്തിയ കൂട്ടത്തിൽ സന്ദീപ് ഈ എംഎൽഎയുടെ പേരും പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ മൊഴിയിലും എംഎൽഎയുടെ പേര് പരാമർശിക്കപ്പെടുന്നത്.
മലപ്പുറം സ്വദേശിയായ എം.എല്‍.എയ്ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ടിലുള്ള വിവരം എന്നാൽ എം എൽ എ യുടെ പേര് മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായായാണ് വിവരമുണ്ട് . . കഴിഞ്ഞ ദിവസം പ്രതികളുടെ മേല്‍ കോഫപോസ ചുമത്തിക്കൊണ്ട് കസ്റ്റംസ് ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കേസില്‍ എംഎല്‍എയുടെ സാന്നിധ്യമുള്ളതായി പറയുന്നത്. കേസിലെ പ്രധാന പ്രതിയായ കെ ടി റമീസിന്‍റെ മൊഴിയില്‍ നിന്നുമാണ് എം.എല്‍.എയ്ക്ക് കേസിലുള്ള ബന്ധം വ്യക്തമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കെ. ടി റമീസിനും എം.എല്‍.എക്കും അടുത്തബന്ധമുണ്ടെന്ന് സന്ദീപിന്‍റെ ഭാര്യയും മൊഴി നല്‍കിയിരുന്നു