സ്വര്‍ണക്കടത്ത്  ഗുഡാലോചന  പതിനൊന്നിടങ്ങളിൽപ്രതികൾ  ഒരുമിച്ചുകൂടി 

സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. റമീസ് ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ലഭിച്ചെന്ന് എന്‍.ഐ.എ അറിയിച്ചു. 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎയുടെ വെളിപ്പെടുത്തൽ.

0

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു. പ്രതികൾ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. റമീസ് ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ലഭിച്ചെന്ന് എന്‍.ഐ.എ അറിയിച്ചു. 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎയുടെ വെളിപ്പെടുത്തൽ. പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. രണ്ട് ഇടത്തെ ദൃശ്യങ്ങളിൽ പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എൻഐഎ പരിശോധിക്കുന്നുണ്ട്.

സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റുള്ള ആളുകളുടെ പേരുകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ അധികൃതർ പറഞ്ഞു. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതികൾ നോട്ട് എണ്ണൽ യന്ത്രം വാങ്ങി. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം എണ്ണാൻ പ്രതികൾ നോട്ട് എണ്ണൽ യന്ത്രവും വാങ്ങി. സരിത്താണ് നോട്ടെണ്ണൽ യന്ത്രം വാങ്ങിയത്. നോട്ടെണ്ണൽ യന്ത്രം കസ്റ്റംസ് തെളിവിൽ ഉൾപ്പെടുത്തി. സ്വർണ്ണക്കടത്തിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യപിപ്പിക്കാനാണ് എൻ.ഐ.എ തീരുമാനം.

അതേസമയം കള്ളകടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം.ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചെക്കും. എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

You might also like

-