സ്വപ്‍നയുടെയും സരിത്തിന്‍റെയും മൊഴി പുറത്തായാൽ ഇവരെ വകവരുത്തിയേക്കും കസ്റ്റംസ്

സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പന്‍ ശ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെ ഇന്നലെ സരിത്തിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

0

കൊച്ചി:സ്വപ്‍നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര സ്വഭാവമുളളതാണ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു .സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഡോളർ കടത്തിൽ വിദേശ പൗരൻമാർക്കും പങ്കുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം. സ്വപ്‍നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര സ്വഭാവമുളളതാണ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് ആവർത്തിക്കുന്നു .

ഡോളർ കടത്തുകേസിൽ സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടികോടതി ഉത്തരവിട്ടു . ഡോളർ കടത്തിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പന്‍ ശ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെ ഇന്നലെ സരിത്തിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. കോൺസുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം.

You might also like

-