നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും പങ്ക് ഇ ഡി
സ്വർണ്ണക്കടത്തിൽ ശിവശങ്കറിനപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയുണ്ടാവില്ലെന്ന സർക്കാരിൻ്റെ ഇതുവരെയുള്ള വിശ്വസം എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിൽ മറ്റു ചിലർക്കും പങ്കുണ്ടന്ന എൻഫോസ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച രേഖപറയുമ്പോൾ.....
കൊച്ചി:നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും അറിയാമായിരുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇക്കാര്യം സ്വപ്‍നയുടെ മൊഴിയിലുണ്ടെന്നും എൻഫോഴ്സ്‍മെന്റ് പറഞ്ഞു. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും എൻഐഎ കണ്ടെടുത്ത ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ലഭിച്ച കോഴയെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട് . ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്നണ് സ്വനയുടെ മൊഴിയിലുണ്ടെന്നാണ് ഇ ഡി പറയുന്നത്
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് സ്വപ്ന സുരേഷിനു കൈമാറിയതാണ് ഒരു കോടി രൂപ. ഇത് ശിവശങ്കറിനുള്ള വിഹിതമായിരുന്നെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.വടക്കാഞ്ചേരിയിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടർ തുക ഉൾപ്പെടെയുള്ള വിവരങ്ങൾ എം. ശിവശങ്കർ സ്വപ്ന സുരേഷിന് ചോർത്തി നൽകി. ലേല നടപടികൾ തുടങ്ങുന്നതിനു മുൻപാണ് ശിവശങ്കർ വിവരങ്ങൾ കൈമാറിയിരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ലൈഫ് മിഷന്റെ 36 പ്രൊജക്ടുകളിൽ 26 എണ്ണവും രണ്ട് കമ്പനികൾക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ഇത് സ്വപ്നയുടെ ഇടപെടലിലൂടെയാണെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.
യുണിടാക് എംഡി സന്തോഷ് ഈപ്പനെ കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ കൂടുതലായി ഉൾപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.അതേസമയം വിദേശത്തു നിന്നുള്ള സാമ്പത്തിക സഹായം സംഘടിപ്പിച്ച് നൽകുന്ന ഇടനിലക്കാർക്ക് കമ്മിഷൻ ലഭിക്കുന്നതിൽ തെറ്റില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചിരുന്നെന്നും കമ്മിഷൻ തുകയുടെ വിഹിതം താൻ കൈപ്പറ്റിയിട്ടില്ലെന്നുമാണ് ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം സ്വപ്നയുടേതാണ്. ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് തന്റെ പരിചയക്കാരനാണ്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കർ എൻ.ഐ.എയ്ക്കും ഇ.ഡിക്കും മൊഴി നൽകിയിരുന്നത്.
അതെ സമയം സ്വർണ്ണക്കടത്തിൽ ശിവശങ്കറിനപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയുണ്ടാവില്ലെന്ന സർക്കാരിൻ്റെ ഇതുവരെയുള്ള വിശ്വസം എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിൽ മറ്റു ചിലർക്കും പങ്കുണ്ടന്ന എൻഫോസ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച രേഖപറയുമ്പോൾ . ശിവശങ്കറിനും സിഎംരവിന്ദ്രനെയും കൂടാതെ മറ്റു പലരെയും ഇഡി ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന സംശയവും സർക്കാർ വൃത്തങ്ങൾക്കുണ്ട്. ഇ ഡി യുടെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണെന്ന് സർക്കാർ പറയുന്നത് .
ഇത്രയും കാലം കിട്ടാത്ത തെളിവുകൾ ഉണ്ടെന്ന് ഒരു ദിവസ്സവും പുതിയ തിലുകൾ എന്നപേരിൽ പ്രതികളുടെ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് സർക്കാരിനെ ലക്‌ഷ്യം വച്ചാണെന്നും സർക്കാരിന് സംശയമുണ്ട്. മാത്രമല്ല പ്രതികൾ നൽകുന്ന മൊഴികൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ മനപ്പൂർവ്വം സൃഷിടിക്കാൻ ഇ ഡി യെ കേന്ദ്ര സർക്കാരും ബി ജെ പി യും ഉപയോഗിക്കുകയാണെന്നുമാണ് സി പി ഐ എം വും ഇടതുപക്ഷവും പറയുന്നത്