സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡില്‍
സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്.
സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്.
ആഗസ്റ്റ് മാസം പവന് 25,680 രൂപയില്‍ തുടങ്ങിയിരുന്ന വില വെറും 24 ദിവസത്തിനകം 2,550 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടങ്ങോട്ട് വില താഴാതെ മുന്നേറുകയയായിരുന്നു. വിപണിയില്‍ നേരിയ തളര്‍ച്ച ആദ്യം അനുഭവപ്പെട്ടിരുന്നെങ്കിലും ചിങ്ങമാസം പിറന്ന് ഓണവും വിവാഹ സീസണും എത്തിയതോടെ സജീവമായി തുടങ്ങിയിരിക്കുകയാണ് സ്വര്‍ണവിപണി.
ഡോളറിനെ അപേക്ഷിച്ച് കൂടുതല്‍ ദുര്‍ബലമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന രൂപയുടെ നാണയമൂല്യവും കൂടിയാവുന്നതോടെ ഏറ്റവും മികച്ച സുരക്ഷിത നിക്ഷേപമെന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് സ്വര്‍ണം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യമായ ഇന്ത്യയില്‍, സാധാരണക്കാര്‍ മുതല്‍ ശതകോടീശ്വരന്‍മാര്‍ വരെ സ്വര്‍ണത്തെ നിക്ഷേപമായും വായ്പയ്ക്ക് വേണ്ടിയും ആശ്രയിക്കുന്നുണ്ട്. സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, ആഭരണങ്ങള്‍ എന്നിവയാക്കിയുള്ള പരമ്പരാഗതരീതിക്ക് പുറമെ, ‘ഇ-ഗോള്‍ഡ്’ ആയും നിക്ഷേപം നടക്കുന്നു. ഇതേസമയം, സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ കുതിച്ചു കയറുന്നത് വിവാഹസീസണില്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.