സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം ചെന്നിത്തല

ശിവശങ്കറിനെതിരെ ഇപ്പോൾ സ്വീകരിച്ച നടപടി കള്ളക്കളിയാണെന്നും മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത്

0

തിരുവനന്തപുരം : സ്വർണക്കടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെതിരെ ഇപ്പോൾ സ്വീകരിച്ച നടപടി കള്ളക്കളിയാണെന്നും മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടി. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്കോ വിവാദങ്ങളില്‍ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു. തൊലിപ്പുറത്തെ ചികിൽസ കൊണ്ട് പരിഹാരമാകില്ല. സെക്രട്ടറി ചെയ്തതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ വകുപ്പിൽ നിയമിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു.
സ്പ്രിംക്‌ളര്‍, ബെവ്കോ, ഇ മൊബിലിറ്റി മുതല്‍ എല്ലാ അഴിമതികളിലും സംരക്ഷിച്ചു. തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ഭയത്താലാണ് മുഖ്യമന്ത്രിയുടെ വൈകിയ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-