സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണി സന്ദീപ് നായര്‍ ബി.ജെ.പി പ്രവർത്തകൻ
ബിജെപി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് ഫേസ്ബുക്ക് കവര്‍ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കാരനാണെന്ന് സന്ദീപ് നായര്‍ പറയുന്ന കമന്‍റും പുറത്തുവന്നിട്ടുണ്ട്.
തിരുവനതപുരം : സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണിയും സ്വപ്ന സുരേഷിന്‍റെ അടുത്ത സുഹൃത്തുമായ സന്ദീപ് നായര്‍ ബി.ജെ.പി അനുഭാവി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടുന്നത്.ബിജെപി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് ഫേസ്ബുക്ക് കവര്‍ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കാരനാണെന്ന് സന്ദീപ് നായര്‍ പറയുന്ന കമന്‍റും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചാല വാര്‍ഡില്‍ നിന്നും മല്‍സരിച്ച് വിജയിച്ച എസ്.കെ.പി രമേശിന് വേണ്ടി സന്ദീപ് നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പ്രചരണവും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
അതെ സമയം സന്ദീപ് സി.പി.ഐ.എം പ്രവര്‍ത്തകനാണെന്നും പൂജപ്പുര ബ്രാഞ്ച് അംഗമാണെന്നും പറഞ്ഞ് അമ്മ രംഗത്തുവന്നു. എന്നാല്‍ അമ്മയുടെ പ്രതികരണത്തിനെതിരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ബി.ജെ.പിയുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ടും കൌണ്‍സിലറുമായ എസ്.കെ.പി രമേശിന്‍റെ സ്റ്റാഫാണ് സന്ദീപ് എന്ന് സി.പി.ഐ.എം ആരോപിച്ചു. ഇയാള്‍ സി.പി.ഐ.എം പ്രവര്‍ത്തകനാണെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുകയാണെന്നും സി.പി.ഐ.എം ആരോപിച്ചു.