കരിപ്പൂരിൽ സ്വർണവേട്ട 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്
കോഴിക്കോട്:രഹസ്യ വിവരത്തെതുടരാനുള്ള വ്യപക തെരച്ചിലിൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
വിവിധ കേസ്സുകളിലായി തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുള്‍ ലത്തീഫ് , താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ് , കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുള്‍റഹിം , നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍ , പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍ , കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുള്‍സാലിത്ത് മനോളി , കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഹെയര്‍ക്രീമില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്തിയത് അബ്ദുള്‍ ലത്തീഫാണ്. മുഹമ്മദ് സാദിഹ് , ജമാല്‍ അബ്ദുള്‍ റഹിം , അബ്ദുള്‍ സാലിത്ത് മനോളി , ഷംസുദ്ദീന്‍ എന്നിവര്‍ സ്വര്‍ണ്ണം പല മിശ്രിതമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബഷീര്‍ 272 ഗ്രാം സ്വര്‍ണ്ണം സോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് ഫസലിന്‍റെ ശരീരത്തിനുള്ളില്‍ നിന്നും 349 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .