ഗോവധ നിരോധന നിയമം യു പി സർക്കാർ വൻതോതിൽ ദുരുപയോഗം ചെയ്തു കോടതി

''നിരപരാധികളായ ആളുകള്‍ക്ക് മേല്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനക്ക് അയക്കും മുമ്പ് തന്നെ അത് ബീഫാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നു

0

അലഹബാദ് /യുപി :ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി. ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും ഏത് മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്‍റെ പേരിൽ അറസ്റ്റിലായ റഹിമുദ്ദീന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. എഫ്.ഐ.ആറിൽ ഉൾപ്പെടാതിരുന്നിട്ടും ഒരുമാസമായി ജയിലിൽ കഴിയുകയാണ് എന്നാണ് ഇയാൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.”നിരപരാധികളായ ആളുകള്‍ക്ക് മേല്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനക്ക് അയക്കും മുമ്പ് തന്നെ അത് ബീഫാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നു. പല കേസുകളിലും വിദഗ്ധ പരിശോധനക്കായി പിടിച്ചെടുത്ത മാംസം അയക്കുന്നില്ല. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന ഒരു കുറ്റത്തിന് പലരും അന്യായമായി പ്രതി ചേര്‍ക്കപ്പെടുന്നു.” അലഹബാദ് കോടതി ചൂണ്ടിക്കാട്ടി.

ബീഫ് കടത്തിന്റെ പേരിൽ പിടിച്ചെടുത്ത പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. പൊലീസിനെയും ജനങ്ങളെയും പേടിച്ച് പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ ഭയപ്പെടുകയാണെന്നും വ്യക്തമാക്കി.

You might also like

-