കൊല്‍ക്കത്തയില്‍ കോവിഡ് 19 നെ ചെറുക്കൻ ഗോമൂത്ര സൽക്കാരത്തിൽ പങ്കെടുത്ത ബി ജെ പി പ്രവർത്തകൻ മൂത്രം കുടിച്ചു അവശനിലയിൽ

കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടാണ് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചത്

0

കൊൽക്കൊത്ത :കൊറോണക്കെതിരെ കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോമൂത്രം കുടിച്ചു അവശനിലയില്‍. കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടാണ് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചത്. ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്നാണ് അവശത നിലയിലായാളുടെ പരാതിയെത്തുടര്‍ന്നാണ് ഗോമൂത്രം വിതരണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്ചെയ്തു .

കൊറോണക്ക് പ്രതിവിധിയായി കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ നാരായണ ചാറ്റര്‍ജി പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോമൂത്രത്തിന് അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഗോമൂത്രം മറ്റുള്ളവര്‍ക്ക് കൊടുത്തത്. ഗോമൂത്രം കുടിച്ചതിന് ശേഷം ഒരാള്‍ക്ക് അവശത അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ നാരായണ ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തതുമാത്രമേയൂള്ളൂവെന്നും ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം

You might also like

-