ജിഎന്‍പിസി ഗ്രൂപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്; അംഗങ്ങളും നിരീക്ഷണത്തില്‍

ബാലാവകാശ നിയമം, മതസ്പർധ ‍വളർത്താൻ ശ്രമം, അബ്കാരി ആക്ട് എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്

0

തിരുവനന്തപുരം:ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ പൊലീസ് കേസെടുത്തു. ബാലാവകാശ നിയമം, മതസ്പർധ ‍വളർത്താൻ ശ്രമം, അബ്കാരി ആക്ട് എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഗ്രൂപ്പ് അഡ്മിനായ അജിത്കുമാറിനെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
നേരത്തെ അനധികൃത മദ്യ വിൽപ്പനയ്ക്ക് അജിത്തിനും ഭാര്യ വിനീതയ്ക്കുമെതിരെ എക്സൈസ് കേസെടുത്തിരുന്നു. GNPC അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഫെയ്സ്ബുക്ക് അധികൃതർക്ക് കത്തയച്ചു.
കുട്ടികൾക്കൊപ്പം മദ്യപിക്കുന്ന ചിത്രം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചതിന് ബാലനീതി വകുപ്പ്, ശവക്കല്ലറയിൽ ഇരുന്ന് മദ്യപിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പ് ഒപ്പം അബ്കാരി നിയമപ്രകാരവുമാണ് ഗ്ളാസിലെ നുരയും പ്ളേറ്റിലെ കറിയുമെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ പൊലീസ് കേസെടുത്തത്. GNPC ഗ്രൂപ്പ് അഡ്മിനായ അജിത്കുമാറിനെതിരെയും ഇതെ വകുപ്പുകൾ ചുമത്തി.
ജി.എന്‍.പി.സിയുടെ വാര്‍ഷിക ആഘോഷം സ്പോണ്‍സര്‍ ചെയ്തത് മദ്യകമ്പനികളാണെന്നും തിരുവനന്തപുരത്തും വിദേശത്തും ആഘോഷം നടന്നെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകം ബ്രാന്‍റുകളെ പ്രോത്സാഹിപ്പിച്ചതായും കണ്ടെത്തി.
ഇതെയുടർന്ന് അനധികൃത മദ്യ വിൽപ്പനയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്സൈസ് അജിത്കുമാറിനും ഭാര്യ വിനീതയ്ക്കുമെതിരെ കേസെടുത്തു. ഡി.ജെ പാർട്ടികൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എക്സൈസ് അന്വേഷിക്കും.

ഏത് ഫെയ്സ്ബുക്ക് അക്കൗണ്ട് വ‍ഴിയാണ് ഗ്രൂപ്പിന്‍റെ നിയന്ത്രണമെന്നടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനായി ഹൈടെക്ക് സെല്ലിന്‍റെ സഹായവും എക്സൈസ് തേടി
ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ ഫെയ്സ്ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. അജിത്തിനെയും വിനീതയെയും കണ്ടെത്താനുള്ള ശ്രമവും പൊലീസ്
ഉൗർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

You might also like

-