ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര മർദ്ധനത്തിന് ഇരയായ പെൺകുട്ടി മരിച്ചു

പോക്‌സോ കേസ് അതിജീവിതയായ 19-കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലുമാണ് കണ്ടത്.ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി

കൊച്ചി | ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര മർദ്ധനത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും . പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി.

പോക്‌സോ കേസ് അതിജീവിതയായ 19-കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലുമാണ് കണ്ടത്.ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.
ക്രൂരമായ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ഷാളിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാൾ ഷാൾ മുറിച്ച് പെൺകുട്ടിയെ താഴെയിട്ടു.

ശ്വാസം കിട്ടാതെ ഒച്ചയിട്ട പെൺകുട്ടിയുടെ വായുമൂക്കും ഇയാൾ പൊത്തിപ്പിടിച്ചതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തിൽ ഇയാൾ വെള്ളമൊഴിച്ചതോടെ പെൺകുട്ടിയ്ക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു. പിന്നാലെ ചുറ്റിക പെൺകുട്ടിയുടെ കൈയിൽ പിടിപ്പിച്ചതോടെയാണ് ഫിക്സ് മാറിയത്. പിന്നീടും അനക്കമില്ലാതിരുന്ന പെൺകുട്ടിയെ ഇയാൾ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചു.ഇതിന് ശേഷവും പെൺകുട്ടിയ്ക്ക് അനക്കമില്ലാതായതോടെ മരിച്ചെന്ന് കരുതി ഇയാൾ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ അതീവഗുരുതരാവസ്ഥയിലായിരുന്നു കണ്ടെത്തിയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

You might also like

-