ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു

ആന്‍റണി കരിയിലിനെ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സിനഡ് നിയമിച്ചു.

0

എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണചുമതല കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. ആന്‍റണി കരിയിലിനെ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സിനഡ് നിയമിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായ മെത്രാന്മാരെ തിരിച്ചെടുത്തു. മാണ്ഡ്യ ബിഷപ്പായി സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ഫരീദാബാദ് രൂപതയുടെ സഹായമെത്രാനുമാകും.

വിമതര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് സിനഡ് തീരുമാനം. അതേസമയം വ്യാജ രേഖക്കേസില്‍ ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തത് പരാതിയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ഇവരെ പ്രതി ചേര്‍ത്തതില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യാജരേഖയുടെ യാഥാര്‍ഥ ഉറവിടം കണ്ടെത്തുമെന്നും സിനഡില്‍ ആവശ്യമുയര്‍ന്നു.

വിവാദമായ ഭൂമിയിടപാടില്‍ കര്‍ദിനാളോ സഭയിലെ വൈദികരോ ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും സിനഡ് വിലയിരുത്തി.

You might also like

-