ഗാസ കുട്ടികളുടെ ശവപ്പറമ്പായി …യുദ്ധത്തിൽ 4,100 ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായി ,മരണ സംഖ്യ 10,300 കടന്നു

ഇസ്രായേൽ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത പ്രവേശിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു..400-ലധികം യുഎസ് പൗരന്മാർ  ഗാസ വിട്ട് റാഫ വഴി ഈജിപ്തിലേക്ക് സുരക്ഷിതരായിരക്ഷപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു

0

ഗാസ| ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിൽ 10,300 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ 4,100 ലധികം കുട്ടികളാണ് . ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഇസ്രായേൽ-ഗാസ സംഘർഷത്തിലെ “മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും കണക്ക് “ഓർക്കാൻ പോലും പ്രയാസമാണ്” എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഗാസയിൽ ഓരോ ദിവസവും ശരാശരി 160 കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്ന് പറഞ്ഞു.
നേരത്തെ, തെക്കൻ ഗസാൻ നഗരങ്ങളായ ഖാൻ യൂനിസ്, റഫ, ദേർ അൽ-ബലാഹ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേൽ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത പ്രവേശിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു..400-ലധികം യുഎസ് പൗരന്മാർ  ഗാസ വിട്ട് റാഫ വഴി ഈജിപ്തിലേക്ക് സുരക്ഷിതരായിരക്ഷപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
നേരത്തെ, തെക്കൻ ഗസാൻ നഗരങ്ങളായ ഖാൻ യൂനിസ്, റഫ, ദേർ അൽ-ബലാഹ് എന്നിവിടങ്ങളിലെ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.കര, വ്യോമ, കടൽ സൈനികരെ ഏകോപിപ്പിച്ച് വടക്ക്, തെക്ക് എന്നിവിടങ്ങളിൽ നിന്ന് ഇസ്രായേൽ പ്രതിരോധ സേന ഹമാസിന് “കൊടുങ്കാറ്റ്” സൃഷ്ടിച്ചതായി ഗാലന്റ് പറയുന്നു.ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

You might also like

-