ഇസ്രേയൽ ഹമാസ് പോരാട്ടം 27 കുട്ടികളടക്കം 103 പേർ കൊല്ലപ്പെട്ടിട്ടു.ഹമാസിനെ തുരുത്ത് പിന്നോട്ടില്ലെന്ന് ഇസ്രേൽ
നാല് ദിവസത്തിനിടെ ഗാസയിൽ 27 കുട്ടികളടക്കം 103 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീൻ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മാത്രം 49 ഫലസ്തീനികൾ എൻക്ലേവിൽ കൊല്ലപ്പെട്ടു, തിങ്കളാഴ്ചയ്ക്കുശേഷം ഏറ്റവും ഉയർന്ന കണക്ക്.
ജെറുസലേം : ഗാസ സംഘർഷം രൂക്ഷമാക്കുകയാണ് റോക്കറ്റ് ബാരേജുകളും ഉപയോഗിച്ച് വ്യോമാക്രമണങ്ങളും ഷെൽ ആക്രമണവും രൂക്ഷമായി തുടരുന്നു ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ് എൻക്ലേവിന്റെ അതിർത്തിയിൽടാങ്കുകളും സൈന്യവും കൂട്ടത്തോടെ ഇസ്രായേലിന്റെ വാണിജ്യ കേന്ദ്രത്തിൻതമ്പടിച്ചിരിക്കുകയാണ് വ്യാഴാഴ്ച പലസ്തീൻ ഹമാസ് തീവ്രവാദികൾ ഇസ്രേലിനു മേൽ കൂടുതൽ റോക്കറ്റ് തൊടുത്തു വിട്ടു.
As violence continues to escalate between Israel and Gaza, tensions have spilled into mixed communities of Jews and Arabs in Israel https://t.co/DWYcjUQiUq pic.twitter.com/pNNoauegr1
— Reuters (@Reuters) May 14, 2021
നാല് ദിവസമായി ഇരു വിഭാഗങ്ങളുമായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല ഹമാസിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെ വകവരുത്തിയ ശേഷമേ വെടിനിർത്തലിനെ കുറിച്ച് ചിന്തിക്കുന്നോള്ളൂ ഗാസയിലെ ഹമാസ് ഗ്രൂപ്പിന് ശക്തമായ തിരിച്ചടി നൽകണമെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.
“ഹമാസിനെതിരായ തന്റെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത് പോരാട്ടം ഇനിയും അവസാനിച്ചിട്ടി”ല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
“അവർ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു, അവർ ഞങ്ങളുടെ നഗരങ്ങൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി .
ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് സുരക്ഷാ വിലയിരുത്തുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു .”ഇത് ഇനിയും അവസാനിച്ചിട്ടില്ല.”
ഇസ്രായേലിലെ ജൂതന്മാറം അറബ് വംശജരും തമ്മിലുള്ള ആഭ്യന്തരകലാപം സമസ്തമേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ് ,
ജൂതരുടെ സിനഗോഗുകൾ ആക്രമിക്കപ്പെടുകയും ചില പട്ടണങ്ങളിലെ തെരുവുകളിലും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു, കലാപത്തെ നേരിടാൻ സൈന്യത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി
കഴിഞ്ഞ നാല് ദിവസത്തിനിടെ ഗാസയിൽ 27 കുട്ടികളടക്കം 103 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീൻ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മാത്രം 49 ഫലസ്തീനികൾ എൻക്ലേവിൽ കൊല്ലപ്പെട്ടു, തിങ്കളാഴ്ചയ്ക്കുശേഷം ഏറ്റവും ഉയർന്ന കണക്ക്.
ഇസ്രായേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു: ഗാസ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ഒരു സൈനികൻ, രണ്ട് കുട്ടികളടക്കം അഞ്ച് ഇസ്രായേലി സിവിലിയന്മാർ, ഒരു ഇന്ത്യൻ തൊഴിലാളിയുംകൊല്ലപ്പെട്ടതായി , ഇസ്രായേൽ അധികൃതർ പറഞ്ഞു.
വർഷങ്ങളായി നിലനിൽക്കുന്ന കലാപം ഇപ്പോൾ ഏറ്റവും മോശമായ അവസ്ഥയിൽ എടുത്തിരിക്കുകയാണ് ഇരു കൂട്ടരും തമ്മിലുള്ള ശത്രുത നിയന്ത്രണാതീതമാകുമെന്ന് ഭയന്ന അമേരിക്ക,ചർച്ചകൾക്കായി ഹേഡി അമർ എന്ന ദൂതനെ ചർച്ചകൾക്കായി നിയോഗിച്ചു . ഈജിപ്ത്, ഖത്തർ, ഐക്യരാഷ്ട്രസഭ യുടെയും സമാധാന ശ്രമങ്ങൾക്ക് പുരോഗതി ഇതുവരെകൈവരിച്ചിട്ടില്ല .
യുഎസ് പ്രസിഡന്റ് ജോ ബിഡൻ വ്യാഴാഴ്ച ഇസ്രെയേലിനെ ന്യായികരിച്ചു രംഗത്തു വന്നു താങ്കൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങൾ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടന്നു വ്യകതമാക്കിയിരുന്നു .
ടെൽ അവീവിലും പരിസര നഗരങ്ങളിലും ഹമാസ് തീ വ്രവാദികൾ റോക്കറ്റ് തൊടുത്തു വിട്ടു .മിസൈൽ വിരുദ്ധ സംവിധാനം അവയിൽ പലതും തടഞ്ഞു. ഗാസ അതിർത്തിക്കടുത്തുള്ള കമ്മ്യൂണിറ്റികളും തെക്കൻ മരുഭൂമി നഗരമായ ബീർഷെബയും ലക്ഷ്യമിട്ടു ഹാസ് ഷെൽ ആക്രമണം നടത്തി.ഹമാസ് തൊടുത്ത ഷെൽ ടെൽ അവീവിന് സമീപം കെട്ടിടത്തിൽ പതിച്ച് അഞ്ച് ഇസ്രായേലികൾക്ക് പരിക്കേറ്റു.
ലെബനനിൽ നിന്ന് മൂന്ന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തു വെങ്കിലും മെഡിറ്ററേനിയൻ കടലിൽ വച്ച് അവ അയൺ ഡോം മിസൈൽ ഉപയോഗിച്ച് ഇസ്രേൽ തകർത്തു . ലെബനനിലെ പലസ്തീൻ ഗ്രൂപ്പുകൾ ഗാസയുമായി ഐക്യദാർ ദാർഢ്യം പ്രകടിപ്പിക്കുന്നതായി യാണ് ഇതിൽ നിന്നും ഇസ്രേയൽ മനസിലാക്കുന്നത് .
ഹമാസ് രഹസ്യാന്വേഷണ ആസ്ഥാനത്തെയും ഗ്രൂപ്പിലെ മുതിർന്ന കമാൻഡർമാരുടെ നാല് അപ്പാർട്ടുമെന്റുകളും ഇസ്രായേൽ വിമാനം ആക്രമിച്ചു. ഇസ്രായേലിന് നേരെ ആക്രമണം ആസൂത്രണം ചെയ്യാനും സംവിധാനം ചെയ്യാനും വീടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. ഗാസയിൽ, ഇസ്രായേലി യുദ്ധവിമാനങ്ങൾ ആറ് നിലകളുള്ള ഒരുപാർപ്പിട സമുച്ചവും ആക്രമിച്ചു ഹമാസിന്റെതാണെന്ന്കരുത്തന്ന . കെട്ടിടങ്ങളും ഇസ്രായേലിനെതിരെ കലാപ നടത്തുന്ന ആയിരത്തോളം തീവ്രവാടിക്കയും ലക്ഷ്യവച്ച് സേന ആക്രമണം നടത്തിയതായി നെതന്യാഹു പറഞ്ഞു
അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച യുഎൻ സുരക്ഷാ സമിതിയുടെ പൊതു, വെർച്വൽ മീറ്റിംഗിന് ചൈന, നോർവേ, ടുണീഷ്യ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്ന് തീരുമാനിച്ചു എന്നാൽ ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഇതിനെ എതിർത്തതായി നയതന്ത്രജ്ഞർ പറഞ്ഞു.
” നയതന്ത്രതലത്തിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച സമയം അനുവദിക്കുന്നതാണ്.” യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസ റോഡിന് സമീപം നിൽക്കുമ്പോൾ നിർമാണത്തൊഴിലാളിയായ അസദ് കരം (20) പറഞ്ഞു: “ഞങ്ങൾ ഇസ്രായേലിനെയും കോവിഡ് -19 നെ അഭിമുഖീകരിക്കുന്നു. ഞങ്ങൾ രണ്ട് ശത്രുക്കൾക്കിടയിലാണ്.”
ടെൽ അവീവിൽ, യിഷായ് ലെവി എന്ന ഇസ്രായേലി ഗായകൻ തന്റെ വീടിന് പുറത്തുള്ള ഒരു നടപ്പാതയിൽ ഇറങ്ങിയ ഷ്രപെനലിനെ ചൂണ്ടിക്കാണിച്ചു.“എനിക്ക് ഇസ്രായേൽ സൈനികരോടും സർക്കാരിനോടും പറയാനല്ലത് നിങ്ങൾ ജോലി പൂർത്തിയാക്കുന്നതുവരെ നിർത്തരുത്,” .
മുസ്ലീം നോമ്പുകാലമായ റമദാനിൽ കിഴക്കൻ ജറുസലേമിലെ അൽ-അക്സാ പള്ളിക്ക് സമീപം പലസ്തീനികളുമായി ഇസ്രയേൽ പോലീസ് ഏറ്റുമുട്ടിയതിന്റെ പ്രതികാരമായി ഹമാസ് ജറുസലേമിലേക്കും ടെൽ അവീവിലേക്കും റോക്കറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.