മുന്നാറിൽ ഗ്യാപ്പ് ഷോലയിൽ ഭൂമികയ്യേറ്റം .ഗ്യാപ്പ് റോഡിലെ തകർച്ചയുടെ മറവിൽ ഷോല കൈയേറുന്നു
റോഡിന്റെ പേരുപറഞ്ഞു വനഭൂമി കൈയടക്കിയ ശേഷം ഈ കയ്യടക്കിയ ഭൂമിയിൽ കെട്ടിട നിർമാണവും ട്രക്കിങ്ങുമാണ് കൈയ്യേറ്റക്കാർ ലക്ഷ്യമിടുന്നത്
മൂന്നാർ : അമിത സ്പോടനത്തെത്തുടർന്നുണ്ടായ മലയിടിച്ചലിൽ ഗതാഗത തടസ്സം പരിഹരിക്കാനെന്നപേരിലാണ് ഗ്യാപ്പ് ഷോലയിൽ കൈയേറ്റം അരങ്ങേറുന്നത് , ഗ്യാപ്പ് റോഡിനുപകരം ഗ്യാപ്പ് റോഡിന് മുകൾ ഭാഗത്തുള്ള ഷോല വനത്തിലൂടെ റോഡ് നിർമാണത്തിന് സർക്കാർ അനുമതി ലഭിച്ചു എന്ന് പ്രചരിപ്പിച്ചതാണ് കൈയേറ്റക്കാർ വനഭൂമി വെട്ടിത്തെളിച്ചിട്ടുള്ളത് . സമുദ്രനിരപ്പിൽനിന്നും 6000 അടി ഉയരത്തില് സ്ഥിചെയ്യുന്ന പ്രദേശത്തു ഇതു മൂന്നാം തവണയാണ് .കൈയേറ്റ ശ്രമം നടക്കുന്നത് , റോഡിലിന്റെ മറവിൽ നടക്കുന്ന കൈയേറ്റത്തിൽ വനത്തിനുള്ളിൽ നിരവതിയിടങ്ങളിലാണ് ഷോല വനം വെട്ടിത്തെളിച്ചിട്ടുള്ളത്. ഹൈകോടതി അടുത്തിടെ ഒഴിപ്പിക്കാൻ ഉത്തരവിട്ട മഹിന്ദ്ര റിസോർട്ടിന്റെ സമീപത്തുനിന്നും മുകൾ ഭാഗത്തു , സൂര്യനെല്ലി ,സുബ്രമണ്യൻ കുടിക്ക് സമീപവും വനഭൂമി വെട്ടിത്തെളിച്ച് റോഡ് നിർമാണം നടത്തിയിട്ടുണ്ട് ,
ആദ്യം റോഡിന്റെ പേരുപറഞ്ഞു വനഭൂമി കൈയടക്കിയ ശേഷം ഈ കയ്യടക്കിയ ഭൂമിയിൽ കെട്ടിട നിർമാണവും ട്രക്കിങ്ങുമാണ് കൈയ്യേറ്റക്കാർ ലക്ഷ്യമിടുന്നത് .മുന്നാറിൽ പല വനമേഖലകളിലും ഇത്തരത്തിൽ കയറി ഭൂമാഫിയ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട് , ചിന്നക്കലിലെയുമുന്നാറിലെയും ചില ഭരണ കക്ഷിനേതാക്കളാണ് കൈയ്യേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഗ്യാപ്പ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി ഗ്യാപ്പ് റോഡിനു പകരം വനത്തിൽ പുതിയ റോഡ് നിർമ്മിക്കണമെന്നാണ് ഈ കൂട്ടർ വാദിക്കുന്നത് ,
ഗ്യാപ്പ്ഷോല
മുന്നാറിലെ തേയില തോട്ടങ്ങൾക്കിടയിലെ പരിസ്ഥി ദുർബല മേഖലയാണ് ഗ്യാപ്പ് ഷോല സ്വകാര്യ കമ്പനിയുടെ തേയില കാടുകൾക്കിടിയിൽ സ്ഥിചെയുന്ന ഈ പ്രദേശം ചിന്നക്കനാൽ സൂര്യനെല്ലി ബൈസൺവാലി ,മുട്ടുകാട്തുടങ്ങി മലമുകളിലെ താഴന്ന പ്രദേശങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് .ഈ ഷോലയിൽനിന്നാണ് പെരിയകനാൽ വെള്ള ചട്ടം താഴേക്ക് പ്രവഹിക്കുന്നത് ചെറിയ മൊട്ട കുന്നുകൾക്കിടയിൽ നിരവധി ജസംഭരണികൾ പ്രകൃതിയിവിടെ ഒരുക്കിയിട്ടുണ്ട് ഇതിനാൽ വേനലിൽ പോലും പെരിയകനാൽ വെള്ളച്ചാട്ടം മൂന്നാറിന് കുളിർമയുള്ള കാഴ്ചയാണ് .
ദേവികുളത്തെ സീത ലക്ക് ഏറെ പ്രസിദ്ധമാണ് . ഇത്രെയേറെ ജലസമൃദ്ധമായ മറ്റൊരു പ്രദേശവും മുന്നറിലില്ല . സമുദ്രനിരപ്പിൽനിന്നും 6000 അടിഉയരത്തിൽ സ്ഥിചെയ്യുന്ന ചെറുത് വലുതുമായ തടാകങ്ങൾ നിലനിക്കുന്നതു തന്നെ ഷോല ഇവിടെ നശിക്കാതെ ഇപ്പോഴും നില നിൽക്കുന്നത് കൊണ്ടാണ്. മൊട്ടകുന്നുകൾക്കിടയിലുള്ള പ്രകൃതി നിർമ്മിത തടാകങ്ങൾക്കരുകിലുള്ള നിർമ്മാണങ്ങൾ ഉണ്ടായാൽ തടാകങ്ങൾ പൊട്ടി വൻദുരന്തത്തിലേക്കും വഴിതെളിച്ചേക്കും
സഖ്യ പർവ്വത നിരകളിൽ ചെറിയ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ വന്യ ജീവികൾ കാണപ്പെടുന്ന ഒരുപ്രദേശമാണ് ഗ്യാപ്പ് ഷോല . 300 ൽ ഏറെ അപൂർവ്വ ഇനം സസ്സ്യങ്ങൾ ഇവിടെയുണ്ട് മാത്രാമല്ല വംശനാശ ഭീക്ഷണി നേരിടുന്ന വരയാട് ഉൾപ്പെടയുള്ള നിരവധി ജീവികളുടെ അവസാകേന്ദ്രം കൂടിയാണ് ഗ്യാപ്പ് ഷോല ,കരിങ്കുരങ്ങ് സിംങ്കവാലൻ , മലയണ്ണാൻ തുടങ്ങിയ ജിവിക്കാളും 500 ലധികം കാട്ടുപോത്തുകളും അൻപതോളം കാട്ടാനകളും ഈ വനത്തിലുണ്ട് .ഗ്യാപ്പ് ഷോലക്ക് നാശമുണ്ടയിൽ ഷോലക്ക് താഴ് ഭങ്ങളായ സൂര്യനെല്ലി ചിന്നക്കനാൽ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം അതികരിക്കും.ഇപ്പോൾതന്നെ കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ഷോല നശിസിച്ചാൽ ഇവിടെയുള്ള കാട്ടാനകൾ കുടി ജനസകേന്ദ്രങ്ങളിലേക്ക് എത്തുമെന്നുറപ്പാണ് സൂര്യ നെല്ലി സിങ്കുകണ്ടം തുടങ്ങിയ ആദിവാസികോളനികളിൽ ഇപ്പോൾ തന്നെ കാട്ടാന ശല്ല്യരൂക്ഷമാണ് ,കാട്ടാനകളുടെ ആവാസകേന്ദ്രമായ ഇവിടംനശിച്ചൽ ആദിവാസികളിലകളിൽനിന്നു ആളുകൾ മുഴുവനായി ഇനി കുടിയൊഴിയേണ്ടി വരും
ദേശിയ പാത നിർമ്മാണവുമായി ബന്ധപെട്ടു ഗ്യാപ്പ് റോഡിൽ ഉണ്ടായ തടസ്സം ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ പരിഹരിക്കാനാവുമെന്നു ദേശിയ പാത വിഭാഗം അറിയിച്ചു മണ്ണ് ഇടിഞ്ഞു വീണത് ദ്രുതഗതിയിൽ മാറ്റി ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും , ഗ്യാപ്പ് റോഡ് തകർന്നെങ്കിലും അത്യാവശ്യ സർവ്വീസുകൾക്ക് മുടക്കമില്ല പൂപ്പാറ വഴിയെത്തുന്ന വാഹനങ്ങൾക്ക് പെരിയകനാലിൽനിന്നും – മുട്ടുകാട് ഗ്രെറ്റ് എസ്‌കേപ്പ് റോഡുവഴി മൂന്നുകിലോമീറ്റർ അധികം ഗ്യാപ്പ് റോഡിനു സമന്തിരമായി സഞ്ചരിച്ചാൽ മുന്നാറിൽ എത്താനാകും ,ഇതിനു താത്കാലിക ക്രമീകരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്,ഇ റോഡിൽ ആവശ്യം അറ്റകുറ്റ പണികളും അനിവാര്യമാണ്, അത്യാവശ്യ സർവീസുകൾക്ക് യാതൊരുമുടക്കവുമില്ലാത്ത സാഹചര്യത്തിൽ ഗ്യാപ്പ് ഷോലയിലുടെ പുതിയ റോഡ് എന്നത് കയ്യേറ്റക്കാരുടെ ആവശ്യം മാത്രമാണ് കയ്യേറ്റക്കാരെ അതിനായി ഉപകരണ മാക്കുന്നതു ട്രാക്കിംഗ് ജീപ്പുകളെയും ടൂറിസ്റ്റ് ഗെയ്‌ഡുകളെയുമാണ്
ഗ്യാപ്പ് ഷോലയിൽ റോഡിന്റെ പേരിൽ നടക്കുന്നത് യഥാർത്ഥത്തിൽ ഭൂമിപിടിച്ചെടുക്കലാണ്
ഗ്യാപ്പ് റോഡിന് സമാന്തരമായി ദേവികുളത്തു നിന്ന് സ്വകാര്യ കമ്പനികളുടെ തേയില തോട്ടങ്ങളിലൂടെ റോഡ് നിർമ്മിക്കുകയും രണ്ടു എസ്റേറ്റുകളും പിന്നിട്ടാൽ നിബിഢവനത്തിലൂടെ എട്ടുകിലോമീറ്റർ വനത്തിലൂടെ റോഡ് തീർക്കണം എന്നാൽ മാത്രമേ കൈയേറ്റക്കാർ വിഭാവനം ചെയുന്ന റോഡ് ദേശിയ പതയുമായി കുട്ടിച്ചേർക്കാനാവും ഇതിനു കോടികളുടെ നിക്ഷേപം സർക്കാർ ഇറക്കേണ്ടി വരും .ഇപ്പോൾ കോടികൾ ചിലവഴിച്ചു ദേശിയ പാത യിൽ വൻ വികസനം നടന്നു വരുന്നതിനിടയിലാണ് ഷോല വനം നശിപ്പിച്ചു റോഡ് ഉണ്ടാക്കാൻ ചിലർ പദ്ധതികൾ വിഭാവനം ചെയുന്നത് .അതും 90 ഡിഗ്രിയിലധികം കിഴക്കൻ തൂക്കായ പ്രദേശങ്ങളിലൂടെ , വൻതോൽ പാറകൾ ഖനനം ചെയ്താൽ മാത്രമേ ഇവിടെ റോഡ് നിർമ്മികനാവു ഇതു ഗ്യാപ്പ് റോഡിൽ ഇപ്പോൾ ഉണ്ടായതിനേക്കാൾ മലയിടിച്ചലിന് കാരണ മാകും
ഗ്യാപ്പ് ഷോലയിൽ റോഡിന്റെ പേരിൽ നടക്കുന്നത് യഥാർത്ഥത്തിൽ ഭൂമിപിടിച്ചെടുക്കലാണ് . ഇതു തടയാനായില്ലങ്കിൽ പ്രദേശം വൻ ദുരന്തത്തിലേക്ക് നീങ്ങുമെന്നുറപ്പാണ് .