ഗ്യാപ്പ് റോഡ് ഇരട്ട കൊലപാതകം പ്രതിയെ സംഭവസ്ഥലത്തു തെളിവെടുത്തു മോക്ഷണവും കൊലയും കാമുകിയുമൊന്നിച്ചുള്ള സുഖജീവിതത്തിന്
രാത്രി പന്ത്രണ്ടരയോടെ മോഷമം നടത്താൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്ന ബോബിന്‍ സ്റ്റോറിന്റെ മുകളില്‍ ഏലയ്ക്കാ സൂക്ഷിച്ചിരുന്ന മുറിയിൽ എത്തി ചുറ്റിക കൊണ്ട് ഉറങ്ങി കിടന്നിരുന്ന ജോലിക്കാരൻ മുത്തയ്യയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തി നാലുതവണ തലയില്‍ അടിച്ച് മരണം ഉറപ്പ് വരുത്തിയതിന് ശേഷം മൃതദേഹം വലിച്ച് സമീപത്തെ സ്റ്റോറിനുള്ളിലിട്ട് പൂട്ടി.
ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം നടത്തി ഒളിവില്‍ പോയ ഒന്നാം പ്രതി ബോബിനെ സംഭവം നടന്ന എസ്റ്റേറ്റിൽ എത്തിച്ചു തെളിവെടുത്തു . തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസ്സം രാത്രി പത്തരയോടെ പിടികുടിയത് . മധുരയിലെ തീയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ കേരളാ പോലീസിന്റ വലയിൽ അകപെടുകയായിരുന്നും . ഇന്നലെ രാത്രി രാജാക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സ്കുാഡ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
.തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ശാന്തപ്പാറ സിഐയുടെ നേതൃത്വത്തിൽ ബോബിനെ ചോദ്യംച്യ്തതിൽ നിന്നും കൊലചെയ്ത ഇയാളാണെന്ന് പോലീസിനോട് ഇയാൾ ഏറ്റുപറയുകയുണ്ടായി തുടർന്ന് ഇന്ന് പത്തുമണിയോടെ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കൊലപാതകം നടന്ന നടുപ്പാറ എസ്റ്റേറ്റിൽ എത്തിച്ചു തെളിവെടുത്തു പ്രതിയുമായി പോലീസ്ഇ എത്തുന്നുണ്ടന്നറിഞ്ഞ തടിച്ചുകുടിയ നാട്ടുകാർ
പോലീസ്തി വാഹനം തടഞ്ഞു കൊലയാളിയെ മർദിക്കാൻ ശ്രമിച്ചു
പോലീസ്നി വലിയ ശ്രമം നടത്തിയാണ് പ്രതിയെ മർദ്ദനത്തിൽ നിന്നും രക്ഷിക്കുന്നത്
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജേക്കബ് വർഗീസിനെ മൂർച്ചയേറിയ നീളമേറിയ കത്തി ഉപയോഗിച്ച വെട്ടിയും കുത്തിയും മുത്തയ്യ തലക്ക് ക്ഷതമേറ്റുമാണ് മരിച്ചത് .തോട്ടത്തിലെ ഡ്രൈവറും നോട്ടക്കാരനുമായ ബോബിനെയും, മൂന്ന് ചാക്ക് ഏലക്കായും,ഡസ്റ്റർ കാറും സംഭവത്തെത്തുടർന്ന് കാണാതായിരുന്നു. ഇയാൾക് താമസിക്കുന്നതിനുംഏലക്കാ വിൽക്കുന്നതിനും മറ്റും സഹായങ്ങൾ ചെയ്തുകൊടുത്ത ശാന്തൻപാറ ചേരിയാർ സ്വദേശി എസ്രബേലിനെയും ഭാര്യ കപിലയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും, ചോദ്യം ചെയ്യലിൽനിന്നും ബോബിനെ സഹായിച്ചതായും തെളിവ് നശിപ്പിക്കുവാൻ കൂട്ടുനിന്നതായും വ്യക്തമായതിനെത്തുടർന്ന് ബുധനാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.
ഏലക്കാ വിറ്റ പണവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒളിച്ച് താമസിച്ച ബോബിനെ പൊലീസ് പിൻതുടർന്ന് ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു.തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽനിന്നും തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇയാളെ കേരളത്തിൽ എത്തിച്ചത്. കൊല നടന്ന എസ്റ്റേറ്റിൽ നിന്നും ഒരു ബാരൽ ഉൾപ്പെടെ രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നാടിനെ നടുക്കിയ ചിന്നക്കനാൽ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം പണത്തിനും കാമുകിക്കും വേണ്ടി
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ. കൊലപാതക്കിന് മുമ്പുള്ള നാല് ദിവസവും പ്രതി റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മോഷമം നടത്താൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്ന ബോബിന്‍ സ്റ്റോറിന്റെ മുകളില്‍ ഏലയ്ക്കാ സൂക്ഷിച്ചിരുന്ന മുറിയിൽ എത്തി ചുറ്റിക കൊണ്ട് ഉറങ്ങി കിടന്നിരുന്ന ജോലിക്കാരൻ മുത്തയ്യയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തി നാലുതവണ തലയില്‍ അടിച്ച് മരണം ഉറപ്പ് വരുത്തിയതിന് ശേഷം മൃതദേഹം വലിച്ച് സമീപത്തെ സ്റ്റോറിനുള്ളിലിട്ട് പൂട്ടി. തുടര്‍ന്ന് ഏലയ്ക്കാ സൂക്ഷിച്ചിരുന്ന മുറിയിലെത്തി കമ്പിപ്പാര ഉപയോഗിച്ച് പെട്ടി തുറന്ന് മൂന്ന് ചാക്കില്‍ സൂക്ഷിച്ചിരുന്ന ഏലയ്ക്കാ പുറത്തെടുത്തു. എന്നാല്‍ ഇത് കൊണ്ട് പോകുന്നതിന് വാഹനമില്ലാത്തതിനാല്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് എടുക്കുവാന്‍ തീരുമാനിച്ചു. ഇതിനായി വെളുപ്പിന് അഞ്ച് മണിയോടെ രാജേഷ് കിടന്നുറങ്ങിയിരുന്ന ഔട്ട് ഹൗസിലെത്തി വിളിച്ചുണർത്തി ആശുപത്രി ആവശ്യത്തിന് ജീപ്പിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ താക്കോല്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ കയ്യില്‍ കരുതിയിരുന്ന മൃഗങ്ങളുടെ തോല്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ വലിയ കത്തി ഉപയോഗിച്ച് രാജേഷിന്റെ കഴുത്തില്‍ കുത്തി. പുറത്തേയ്ക്ക് ഒച്ച കോള്‍ക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴുത്തില്‍ കുത്തിയത്. തുടര്‍ന്ന് വീണ്ടും കുത്തുന്നതിന് കത്തി വീശിയത് രാജേഷ് തട്ടിമാറ്റി പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തെ ഗയിറ്റിന്റെ മുന്‍വശത്ത് വീണ രാജേഷിന്റെ നെഞ്ചില്‍ വീണ്ടും കൂത്തിയാണ് കൊലപ്പെടപുത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും രാജേഷിന്റെതദേഹം സമീപത്തെ കാട്ടില്‍ ഉപേക്ഷച്ചതിന് ശേഷം ഏലയ്ക്കായുമായി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും പ്രതി ആദ്യമെത്തുന്നത് ഇസ്രവേലിന്റെ വീട്ടിലാണ്.
രാജേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് ഇയാളുടെ കയ്യില്‍ മുറിവും സംഭവിച്ചിരുന്നു. ഇതിന് ചികിത്സ നല്‍കുന്നതിനും വാഹനം ഉപേക്ഷിക്കുന്നതിനും വീട്ടില്‍ താമസിക്കുന്നതിനും ഇസ്രവേലും ഭാര്യയുമാണ് സൗകര്യമൊരുക്കിയത്. രഹഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഇസ്രവേലിന്റെ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഇശ്രവേലിനെയും ഭാര്യ കപിലയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഒളിവിൽ പോയ പ്രതി ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനിസിലാക്കിയ പൊലീസ് കോടതിയുടെ അനുമതിയോടെ ഇവരുടെ മൊബൈല്‍ഫോണ്‍ സ്റ്റേഷനില്‍ സൂക്ഷിക്കുകയും ഇതിലേയ്ക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ പ്രതി തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായി മനസിലാക്കി പ്രത്യേക സ്‌ക്വാഡ് തമിഴ്‌നാട്ടിലെത്തി മധുരയില്‍ നിന്നും പ്രതിയ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍ എത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷം ശാന്തൻപാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.