റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പിന്റെ കഞ്ചാവ് കൃഷി, റിപ്പോർട്ട് ചെയ്ത റൈഞ്ച് ഓഫീസറെ സ്ഥലംമാറ്റി
കഞ്ചാവ് കൃഷിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച എരുമേലിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി. .റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെ എരുമേലിയിൽ നിന്നും മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്
കോട്ടയം |റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എരുമേലി റെയ്ഞ്ച് ഓഫിസര്‍ ജയന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയപ്പോഴാണ് അതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റ് ഓഫിസറായ സാം കെ സാമുവേല്‍, കൂടാതെ മൂന്ന് വനിതള്‍ എന്നിവര്‍ക്ക് കഞ്ചാവുകൃഷിയെക്കുറിച്ച് അറിവുണ്ടായിരുന്നതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
.
അതേസമയം കഞ്ചാവ് കൃഷിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച എരുമേലിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി. .റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെ എരുമേലിയിൽ നിന്നും മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയം-പത്തനംതിട്ട അതിര്‍ത്തിയിലെ പ്ലാച്ചേരി വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിൽ ജീവനക്കാരുടെ പങ്ക് റിപ്പോര്‍ട്ട് ചെയ്ത് മൂന്നു ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം.
രണ്ട് ജീവനക്കാരികള്‍ കുറെ നാൾ മുമ്പ് നല്‍കിയ പരാതിയെ തുടർന്നാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. റേഞ്ച് ഓഫീസർ മാനസികമായി പീഡിപ്പിച്ചെന്നാണ് ഇവർ നൽകിയ പരാതിയിലെ ആരോപണം. മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിൽ അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.മൂവാറ്റുപുഴ പുനലൂർ പാതയ്ക്ക് സമീപം പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് സമീപം 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന റിപ്പോർട്ട് ജയൻ മാർച്ച് 16-നാണ് നൽകിയത്. മൂന്നൂറ് എണ്ണം ഉണ്ടെന്നായിരുന്നു ആരോപണം.
എരുമേലി റേഞ്ച് ഓഫിസിന്റെ കീഴിലാണ് പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഓഫിസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ചേര്‍ന്ന് ഇതിന്റെ പിറകിലായി കഞ്ചാവ് ചെടി നട്ടു വളർത്തുന്നെന്ന് ചിത്രങ്ങളും വീഡിയോയും സഹിതം വിവരം ലഭിച്ചതോടെയാണ് റെയ്ഞ്ച് ഓഫീസര്‍ അന്വേഷണം നടത്തിയത്. പരിശോധനയ്ക്ക് മൂന്ന് ദിവസം മുമ്പായി ചെടികൾ നശിപ്പിച്ചിരുന്നു. എന്നാൽ ഇവ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. പക്ഷെ തനിയെ വളർന്ന് വന്നതാണ് എന്നായിരുന്നു ആരോപണ വിധേയരുടെ മറുപടി.രണ്ട് ഉദ്യോഗസ്ഥരാണ് കൃഷി നടത്തിയത് എന്നും മൂന്ന് ജീവനക്കാരികൾക്ക് ഇതേക്കുറിച്ച് അറിയാം എന്നും അടക്കമുള്ള വിവരങ്ങൾ അടങ്ങിയ അന്വേഷണറിപ്പോർട്ട് ജില്ലാ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയതിന് തൊട്ടു പിന്നാലെയാണ് ജയനെ നിലമ്പൂരേക്ക് സ്ഥലം മാറ്റിയത്. വനംവകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി.