പത്താം ക്ലാസുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി നാല് സീനിയർ വിദ്യാർത്ഥിക കളും ജീവനക്കാരും പിടിയിൽ
കേസ് ഒളിച്ചു വയ്ക്കാൻ ശ്രമിച്ച പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർ, ഹോസ്റ്റൽ മേല്‍നോട്ടക്കാരന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഡെറാഡൂൺ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ നാല് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിലാണ് സംഭവം. കേസ് ഒളിച്ചു വയ്ക്കാൻ ശ്രമിച്ച പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർ, ഹോസ്റ്റൽ മേല്‍നോട്ടക്കാരന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ നടത്തുന്നതിനുവേണ്ടി പെൺകുട്ടിയെ സീനിയർ വിദ്യാർത്ഥികൾ സ്റ്റോർ റൂമിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പെൺകുട്ടി താൻ കൂട്ട മാനഭംഗത്തിന് ഇരയായ വിവരം അതേ ഹോസ്റ്റലിൽ താമസിക്കുന്ന സാഹോദരിയോട് പറഞ്ഞു. ഇരുവരും ചേർന്ന് സ്കൂളിലെ അധികൃതരോട് കാര്യങ്ങൾ അവതരിപ്പിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് പെൺകുട്ടികളെ അധികൃതർ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
അതേസമയം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നീട് പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തുന്നതിനായി മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ അധികൃതർ നൽകിയതായി അഡീഷണൽ ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒരുമാസം കഴിഞ്ഞാണ് മാതാപിതാക്കളോട് പെൺകുട്ടികൾ പറയുന്നത്. പിന്നീട് പൊലീസിലും ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
ANI
✔@ANI
Uttarakhand: A class-10 student of a Dehradun school was allegedly gang-raped in school last month. ADG Law & Order says ‘It’s a month-old incident&has come to light only now. School had tried to hide the matter. All 9 accused – 5 staff&4 students arrested. Action will be taken.’
തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് സാന്നിദ്ധ്യം പൊലീസ് പെൺകുട്ടി മൊഴി രേഖപ്പെടുത്തി. സംഭവം അടിച്ചമർത്താൻ സ്കൂൾ മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഹോസ്റ്റലിലെ ആയയോടും പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയെ പരാതി നൽകുന്നതിൽനിന്നും പിന്തിരിപ്പിക്കാനാണ് അവരും ശ്രമിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.