ഗ​ണേ​ഷ് കു​മാ​ർ എം എൽ എ ഗുണ്ടായിസ്സം ഷീ​ന​യു​ടെ 164 ​മൊ​ഴി​രേഖപ്പെടുത്തും

എം​എ​ൽ​എ​യും ഡ്രൈ​വ​റും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷീ​ന പോലീസിൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു

0

കൊല്ലം : കാറിന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന യു​വാ​വി​നെ​യും അ​മ്മ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ ര​ഹ​സ്യ മൊഴി രേഖപ്പെടുത്തും . പരാതിക്കാരിയായ അ​ഞ്ച​ൽ പു​ലി​യ​ത്ത് വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഷീ​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ​ച​വ​റ കോ​ട​തി​യി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

എം​എ​ൽ​എ​യും ഡ്രൈ​വ​റും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷീ​ന പോലീസിൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗ​ണേ​ഷി​ന്‍റെ​യും ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​രു​ടെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​നു സ​മീ​പം അ​ഗ​സ്ത്യ​ക്കോ​ടാ​യി​രു​ന്നു സം​ഭ​വം. അ​വി​ട​ത്തെ മ​ര​ണ​വീ​ട്ടി​ൽ പോ​യ​ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്ന എം​എ​ൽ​എ യു​ടെ വാ​ഹ​ന​ത്തി​ന് എ​തി​രേ മ​റ്റൊ​രു കാ​ർ വ​ന്ന​തി​നാ​ൽ ക​ട​ന്നു​പോ​കാ​നു​ള്ള സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​ർ ഹെ​ഡ് ലൈ​റ്റ് ഇ​ട്ട് കാ​ണി​ച്ചു​വെ​ങ്കി​ലും പി​ന്നോ​ട്ടെ​ടു​ക്കു​വാ​നോ സൈ​ഡ് കൊ​ടു​ക്കു​വാ​നോ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ എ​തി​രേ വ​ന്ന വാ​ഹ​നം അ​വി​ടെ നി​ർ​ത്തി​യി​ട്ടു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ എം​എ​ൽ​എ ആ​ക്രോ​ശി​ച്ചു കാ​റി​ൽ നി​ന്നു ചാ​ടി​യി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ കാ​റി​ന്‍റെ താ​ക്കോ​ൽ ബ​ല​മാ​യി ഊ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വ​ത്രേ. ഇ​തി​നെ എ​തി​ർ​ത്ത അ​ന​ന്ത​കൃ​ഷ്ണ​നെ എം​എ​ൽ​എ ക​ഴു​ത്തി​നും ത​ല​യ്ക്കും അ​ടി​ക്കു​ക​യും മാ​താ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ട്ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി​യി​ലു​ള്ള​ത്. പരാതിയുമായി ബന്ധപ്പെട്ട കേസ്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മജിസ്‌ട്രേറ്റ് മുൻപാകെ 164 മൊഴിയെടുക്കുന്നത്

You might also like

-