ഗാന്ധി വധം :ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും അറസ്റ്റിൽ
ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ചുവന്ന ചായം താഴേക്ക് ഒഴുകുന്നത് ദൃശ്യത്തില്‍ കാണാം
ഡൽഹി :ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ തപ്പാലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ചുവന്ന ചായം താഴേക്ക് ഒഴുകുന്നത് ദൃശ്യത്തില്‍ കാണാം. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്.അലിഗഢിലാണ് സംഭവം നടന്നത്.