ദേശിയ പാത വികസനം ഉത്തരവിറക്കത്തിൽ അതോറിട്ടി ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്ക്കരി

ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി തനിക്കറിയാം അഴിമതിക്കാരുടെമേൽ ബുൾഡോസർ കയറ്റേണ്ട സ്ഥിയാണുള്ളത്

0

ഡൽഹി: മുഖ്യമന്ത്രി പിണാറായി വിജയന്റെ സാന്നിധ്യത്തിൽ ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് കേരളം നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇത് ഉത്തരവായി ഇറക്കാത്തതിനാണ് ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചര്‍ച്ചക്ക് സ്ഥിയപ്പോഴായിരുന്നു ശകാരം.

ഉടന്‍ ഉത്തരവിറക്കണമെന്ന നിർദ്ദേശവും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഗഡ്കരി താക്കീത് നല്‍കി. ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി തനിക്കറിയാം അഴിമതിക്കാരുടെമേൽ ബുൾഡോസർ കയറ്റേണ്ട സ്ഥിയാണുള്ളത് അഴിമതിക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗഡ്ക്കരി ഉധ്യോഗസ്തർക്ക താക്കിതുനല്കി

You might also like

-