തന്റെ കത്ത് മാധ്യമങ്ങൾ ദുർവ്യാഖ്യനം ചെയ്തു “നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍”. എ എം ആരിഫ്
നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. പുതിയ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്".
ആലപ്പുഴ : ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് പരാതിയിൽ വിശധികാരണവുമായി എ എം ആരിഫ് എം പി . ദേശീയപാത നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നല്‍കിയ കത്ത് മാധ്യമങ്ങൾ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന എഎം ആരിഫ് എംപിപറഞ്ഞു . റോഡ് തകര്‍ന്ന വിഷയം അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത്. അത് മുന്‍ മന്ത്രി ജി സുധാകരന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതി ഉണ്ടായെന്നും ആലപ്പുഴ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തിന് പിന്നില്‍ നല്ല ഉദ്ദേശ്യമാത്രമാണ് ഉണ്ടായിരുന്നത്. അഴിമതി നടന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല.
“നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. പുതിയ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്”. എന്നാല്‍ ഇപ്പോള്‍ റോഡില്‍ നിറയെ കുഴികള്‍ ആണ്. നേരത്തെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കപ്പെടാതിരുന്നത് കൊണ്ട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത് എന്നും ആരിഫ് എംപി വ്യക്തമാക്കുന്നു. പൊതുമരാമത്ത് മന്ത്രി തന്നെ പരാതി ലഭിച്ച കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ലെന്നും എഎം ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
2019 ല്‍ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് റോഡ് നവീകരണം നടത്തിയത്. അരൂര്‍ മുതല്‍ ചേര്‍ത്തല വരം 23.6 കിലോമീറ്ററായിരുന്നു നവീകരണം. ദേശീയ പാത 66 ന്റെ ഭാഗമായ ഈ റോഡ് ആധൂനിക ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചത്. എന്നാല്‍ റോഡ് ഗതാഗത യോഗ്യമല്ലാതായെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 36 കോടി രൂപ ചിലവിലായിരുന്നു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.