ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ വൃത്തിഹീനം : ജി സുധാകരൻ

എസ്എൻഡിപി യോഗം നടത്തുന്ന പല ക്ഷേത്രങ്ങളും അത്യന്തം വൃത്തിയുള്ളതാണെന്നും വൃത്തിയുള്ള ക്ഷേത്രങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

0

ശിവഗിരി :ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളും വൃത്തികെട്ട് കിടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പലതും കാടുംപടലും കയറി കിടക്കുന്നു. സ്ഥലം പലരും കൈയേറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം എസ്എൻഡിപി യോഗം നടത്തുന്ന പല ക്ഷേത്രങ്ങളും അത്യന്തം വൃത്തിയുള്ളതാണെന്നും വൃത്തിയുള്ള ക്ഷേത്രങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു .

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ ‘സംഘടന’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നേരത്തെ ശിവഗിരി മഠത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് ഗ്രീൻസോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. തീർത്ഥാടന സമയത്ത് എത്തുന്ന കച്ചവടക്കാർ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.87-ാം ശിവഗിരി തീർത്ഥാടനം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുക..

 

You might also like

-