പാലാരിവട്ടം മേല്‍പ്പാല നിർമാണത്തിൽ ക്രമക്കേട് ; കുറ്റക്കാർക്കെതിരെ നടപടി: മന്ത്രി ജി. സുധാകരൻ
ഓരോ കാലത്തും ഉത്തരവാദിത്വം വഹിച്ചവർക്ക് മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഉണ്ട്. അത് അവർ വഹിച്ചില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് ഇന്നാര് കുറ്റക്കാര് എന്ന് പറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ എഞ്ചിനിയർമാർക്കും ഇതിൽ ഉത്തരവാദികളാണ്.
കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിലെ നിർമ്മാണത്തിൽ ക്രമക്കേട് കാട്ടിയവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. വിജിലന്‍സ് അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തും. പാലത്തിന്റെ നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചു. ഡിസൈന്‍ തകരാറാണ് ബലക്ഷയത്തിന് കാരണം. അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരനാണ് വഹിക്കുകയെന്നും മന്ത്രി പറഞ്ഞു. തകരാറിലായ പാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുമന്ത്രി
‘ഡിപിആർ ഇല്ലാതെയാണ് വൈറ്റില പാലം നിർമാണം ഉദ്ഘാടനം ചെയ്തത്. ഇതൊരു രാഷ്ട്രീയ അന്വേഷണമല്ല. ഓരോ കാലത്തും ഉത്തരവാദിത്വം വഹിച്ചവർക്ക് മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഉണ്ട്. അത് അവർ വഹിച്ചില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് ഇന്നാര് കുറ്റക്കാര് എന്ന് പറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ എഞ്ചിനിയർമാർക്കും ഇതിൽ ഉത്തരവാദികളാണ്.
കിറ്റ്കോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എന്നിവർക്കും ഉത്തരവാദിത്വമുണ്ട്’- മന്ത്രി ജി. സുധാകരൻകൂട്ടിച്ചേർത്തു ‘ഞാൻ ചെയ്യുന്ന ഏതൊരു കൺസ്ട്രക്ഷനും രണ്ടുമാസത്തിലൊരിക്കൽ റിവ്യൂ നടത്തും. അങ്ങനെ ചെയ്യുമ്പോൾ ഡിഫക്ട്സുകൾ അറിയാനാകും. എന്നാൽ പാലാരിവട്ടം പാലം പണി നടന്ന രണ്ടുവർഷക്കാലം റിവ്യൂ ഒന്നും നടന്നിട്ടില്ല. ആ സമയത്ത് പിഡബ്ല്യൂഡിയിൽ അങ്ങനെയൊരു സമ്പ്രദായം ഇല്ല. റിവൈസ്ഡ് എസ്റ്റിമേഷനുവേണ്ടിയാണ് അക്കാലത്ത് റിവ്യൂ മീറ്റുങ്ങൾ കൂടിയത്. ആരെയെങ്കിലും പൊളിറ്റിക്കലായി കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.