കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ.
സംസ്ഥാന സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്
തിരുവനന്തപുരം| കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു
ശക്തിധരൻറെ ഫേസ് ബുക്ക്
G Sakthidharan
11 h ·
ഞാൻ എന്തിന്
പ്രതികരിക്കണം?
“Raul Rodrigo
Awaiting your response and action from brother G Sakthidharan
Reply15h”
ഏതോ സുമനസ്സ് എന്റെ പോസ്റ്റിൽ പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഇത് .എല്ലാ ദിവസവും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും നേരെ അസഭ്യവർഷം പതിവുള്ളതാണ് ..അതുകൊണ്ട് ഈ സുഹൃത്ത് എന്നോട് സഹതപിച്ചിട്ടോ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടോ ഫലമില്ല. എനിക്ക് ആകെയുള്ള സങ്കടം എന്റെ പോസ്റ്റിൽ സഹകരിക്കുന്ന സഹോദരിമാർക്ക് നേരിടുന്ന ദുഃഖമാണ്.എനിക്കുള്ള ഏക പോംവഴി കൂടുതൽ സഹോദരിമാരെ ഫ്രണ്ട്‌സ് ആയി സ്വീകരിക്കാതിരിക്കുകയാണ്.
പുരുഷ കേസരികൾ ഇതിനോടൊന്നും പ്രതികരിക്കുന്നവരല്ല. അസഭ്യ ഭാഷ ഉപയോഗിക്കുന്ന ഒരാളെയും അവർ unfriend ചെയ്യില്ല. ഒരാൾ മാത്രം unfriend ചെയ്തിട്ട് കാര്യമില്ലല്ലോ. ഈ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതിൽ അതിനിപുണൻ ഒരു മന്ത്രിതന്നെയാണ്.അയാളുടെ ആദ്യഭാര്യയോട് എങ്ങിനെയാണ് പകവീട്ടിയതെന്ന് ആ ഭാഷയിൽ നിന്ന് മനസിലാകും. അതിപ്പോൾ ക്ളിഫുകളിൽ എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ. എനിക്കെതിരെയുള്ള അസഭ്യവർഷം കണ്ട് മനം നൊന്ത് ഏതോ സുഹൃത്ത് സഹതപിച്ചു എഴുതിയതായിരിക്കും. അത് തടയാൻ ഞാൻ അശക്തനാണ് ,
എങ്കിലും എന്റെ പണി ഇന്ന് തുടങ്ങുകയാണ് . സിംഹാസനത്തിൽ ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ തുണിയുരിഞ്ഞു നിൽക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ അർധരാത്രി സൂര്യനുദിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ. കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കും. അസത്യത്തിന്റെ കണികപോലും ഉണ്ടാകില്ല. ഓർത്തോ . മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായികാ ഇന്ന് പാർട്ടിയിൽ ഇല്ല. എന്നെക്കൊണ്ട് വായിപ്പിക്കണോ ?
എങ്കിലും മറുപടി കൊടുക്കണമെന്ന സുഹൃത്തിന്റെ അഭ്യർത്ഥന മാനിക്കുന്നു. ഇന്ന് തുടങ്ങാം അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കൊണ്ട് ആ ഭാഷയിൽ തന്നെ കുറിച്ചോട്ടെ
.Mr “Raul Rodrigo
This is my answer to your question. For the time being, I consider myself the little boy who dared to tell the truth: “But the king is naked!”
Someone I loved once gave me a box full of darkness. It took me years to understand that this too, was a gift. He is very popular from Trivandrum to Time Square, now the trillionnaire son of an ordinary toddy tapper. Once I helped him count huge amounts of currency gifted by several big shots. It happened at my erstwhile office at Kaloor in Cochin for two consecutive days, where he stayed. To my knowledge this was first time he stayed in this ofice. A former MLA from North also stayed in same room for few months for treatment , when he was brutally attacked by political rivals. For his convenience an AC was installed in the room.
I remember the amount counted when I was till there. It was two crore thirty five thousand. In the mean time I along with my colleague , who was the elder son of the brother of a legendary leader, rushed to to buy two large reed mats( കൈതോലപ്പായ) for packing the currency . I am proud to say that trillionnaire ‘s father was a fan of this kind of mats when he was poor man..The amount was kept in the dicky of an Innova car that rode to Trivandrum late night . In the car was a minister in the present cabinet. What happened to the money? It simply went to darkness. He loves darkness and all exchanges of money take place in darknes
Now another incident. A millionnaire once gifted two packets of currency to this gentleman at his hotel in Kovalam at late night. He took the packets to the party centre and handed over one packet to a senior staff member in the office, who was waiting to see him around 11 pm. He took one to his flat opposite. Both packets were covered with envelopes with with hotel’s name on it. Both were of the same size. So both must have the same amount in them. Due to some reasons, the person who received the envelope at the office opened it and counted the amount in the presence of another staff. It contained Rs 10 lack.
I can site many other incidents. I am divulging these two as some hooligans.are attacking me and my family in social media. Are they also paid for it? I would like to warn that my writings on such issues will continue unless these hooligans stop their attack forthwith. I am sure, they are guided from the top and they should get instructions from the top. I am waiting for the response.