ഇറ്റാലിയന്‍ പൗരന്റെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവ് , ബംഗളൂരിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ രോഗം പൂര്‍ണമായും ഭേദമായതായി
രോഗം പൂര്‍ണമായും ഭേദമായതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയന്‍ പൗരന്റെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവ്. 48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളില്‍ തുടര്‍ച്ചയായ രണ്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായതായി കലക്ടര്‍ അറിയിച്ചു.
കോവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ രോഗം പൂര്‍ണമായും ഭേദമായതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഡെല്‍ സോഫ്റ്റ്വെയര് എന്‍ജിനീയറുടെ ഭാര്യയും രോഗം സ്ഥിരീകരിച്ച ഗൂഗ്ള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെയും രോഗമാണ് ഭേദമായത്. വെള്ളിയാഴ്ച ഇവര്‍ രണ്ടുപേരും ആശുപത്രി വിടും. ഇവരുടെ അന്തിമ പരിശോധന ഫലം ഉടനെ ലഭിക്കും.