“വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല”
തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ചിലര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുണ്ട്,
രോഗകാലത്ത് വര്‍ഗീയ പ്രചാരണം വേണ്ട, തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ചിലര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുണ്ട്, കൊറോണ വൈറസ് മതം നോക്കി വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.വൈറസിന് മതമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ഇതുവരെ ശ്രദ്ധിച്ചത്. അത് അങ്ങനെതന്നെ തുടരണം. ഇതിനിടെ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കിയ എല്ലാ വിഭാഗങ്ങളുടെയും നടപടിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അത് പ്രത്യേകം ഓര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.