മുഴുപട്ടിണി ,ആറു കുട്ടികള്‍ക്കും അമ്മയ്ക്കും ക്രൂരമര്‍ദനം ഏറ്റു: അച്ഛനെതിരെ ക്രിമിനല്‍ കേസ്

അമ്മയ്ക്കും ആറു കുട്ടികളും ക്രൂരമര്‍ദനത്തിന് ഇരയായെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളുടെ അച്ഛനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുക്കും

0

തിരുവനന്തപുരം: കൈതമുക്ക് പുറമ്പോക്ക് കോളനിയില്‍ മുഴുപ്പട്ടിണിയിൽ ദുരന്ത അനുഭവിച്ചിരുന്ന കുട്ടികൾക്കും മാതാവിന് ക്രൂര മർദ്ദനം ഇട്ടിരുന്നതായി പരാതി . അമ്മയ്ക്കും ആറു കുട്ടികളും ക്രൂരമര്‍ദനത്തിന് ഇരയായെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളുടെ അച്ഛനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുക്കും .അതേസമയം ദുരിതത്തിലായ അമ്മയും കുഞ്ഞുങ്ങളും സർക്കാർ സംരക്ഷണത്തിൽ പുതു ജീവിതം തുടങ്ങി. നഗരസഭാ ശുചീകരണ വിഭാഗത്തിൽ ജോലി ‍നല്‍കിക്കൊണ്ടുള്ള ഉത്തരവ് മേയർ യുവതിക്ക് കൈമാറി. റയിൽവേ പുറമ്പോക്കിലെ മുഴുവൻ കുടുംബങ്ങളുടേയും സ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അമ്മയ്ക്കും ആറു കുഞ്ഞുങ്ങൾക്കും പുതു ജന്മത്തിലേയ്ക്കുള്ള കൈത്താങ്ങാണിത്. ദിവസം 650 രൂപ വേതനത്തിൽ നഗരസഭാ ശുചീകരണ വിഭാഗത്തിൽ യുവതിക്ക് ജോലി നല്കി.

അമ്മയും രണ്ടു കുഞ്ഞുങ്ങളും മഹിളാമന്ദിരത്തിൽ സന്തോഷത്തിലാണിന്ന്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന നാലു മക്കളെ എസ്എടിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അമ്മയും കുഞ്ഞുങ്ങളും കഷ്ടതയിൽ കഴിഞ്ഞ സംഭവം പൊതുപ്രവർത്തകരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എല്ലാ വീട്ടിലും കയറി പരിശോധിക്കുക പ്രായോഗികമല്ലെന്നായിരുന്നു സ്ഥലം എംഎൽഎ വി എസ് ശിവകുമാറിന്റെ പ്രതികരണം. കുട്ടികളെ ഉപദ്രവിച്ചതിന് പിതാവിനെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാർശ ചെയ്യും.

You might also like

-