ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു
ഫെബ്രുവരി ആറു മുതല്‍ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹം.
കോല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി(83) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം. ഫെബ്രുവരി ആറു മുതല്‍ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹം.
ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി 84 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ ബാനര്‍ജി 65 രാജ്യന്തരഗോളുകള് നേടി. 1956 മെല്‍ബണ്‍ ഒളിംപിക്സില്‍ നാലാം സ്ഥാനത്തെത്തിയ ടീമില്‍ അംഗമായിരുന്നു. 1960 റോം ഒളിംപിക്സില്‍ ടീമിന്റെ ക്യാപ്റ്റനുമായി. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1ന് ജയിച്ച മത്സരത്തില്‍ ടീമിനായി പതിനേഴാം മിനിറ്റില്‍ ഗോള്‍ നേടി. 1956-ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.